രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണു പോകരുത്: പ്രധാനമന്ത്രി

രാജ്യത്തിന് രാജാക്കന്മാരേയും മഹാരാജാക്കന്മാരേയുമല്ല വേണ്ടതെന്നും കാവല്‍ക്കാരന്‍ എന്നത് മഹാത്മാഗാന്ധിയുടെ കാഴ്ച്ചപ്പാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ആശയമാണെന്നും മോദി

ന്യൂഡല്‍ഹി: സങ്കുചിത ചിന്താഗതിയുള്ളവര്‍ കാവല്‍ക്കാരന്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തെ മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ‘മേം ഭി ചൗക്കിദാര്‍’ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുമ്പോഴായിരുന്നു മോദിയുടെ പ്രതികരണം. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന നിലയില്‍ തന്റെ ജോലി പൂര്‍ത്തിയാക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തിന് രാജാക്കന്മാരേയും മഹാരാജാക്കന്മാരേയുമല്ല വേണ്ടതെന്നും കാവല്‍ക്കാരന്‍ എന്നത് മഹാത്മാഗാന്ധിയുടെ കാഴ്ച്ചപ്പാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ആശയമാണെന്നും മോദി പറഞ്ഞു. തന്നെ ആക്രമിക്കാന്‍ പാക്കിസ്ഥാന്റെ വാദങ്ങളെ പിന്തുണക്കുന്നവരുണ്ടെന്നും മോദി പറഞ്ഞു.

”തിരഞ്ഞെടുപ്പ് എനിക്ക് പ്രാധാന്യമുള്ളതല്ല. രാജ്യമാണ് പ്രധാനം. പക്ഷെ സങ്കടമെന്തെന്നാല്‍, മോദിക്കെതിരെയുള്ളവര്‍ പാക്കിസ്ഥാന്റെ വാദത്തെ പിന്തുണക്കുകയാണ് എന്നെ ആക്രമിക്കാനായി” മോദി പറഞ്ഞു. ബലാക്കോട്ട് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ തകര്‍ന്നു പോയെന്നും ആക്രമണം നടന്നെന്ന് സമ്മതിച്ചാല്‍ തങ്ങളുടെ തീവ്രവാദ ബന്ധത്തേയും അംഗീകരിക്കേണ്ടി വരുമെന്നും അതുകൊണ്ടാണ് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍ പറയുന്നതെന്നും മോദി പറഞ്ഞു.

അതേ സമയം, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീണു പോകരുതെന്നും മോദി പറഞ്ഞു.

”രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രഖ്യാപനങ്ങളെ കുറിച്ച് നമ്മള്‍ ബോധവാന്മാരാകണം. അതുകൊണ്ട് അവര്‍ പറയുന്നത് പരിശോധിക്കണം” കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മിനിമം വേതനം പദ്ധതി പ്രഖ്യാപനത്തിനെതിരെയായിരുന്നു മോദിയുടെ പരിഹാസം.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Pm modi warns against fake promises made by opposition parties

Next Story
വടകരയില്‍ മുരളീധരന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വന്നുmuralidharan, കെ മുരളീധരൻ, congress, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com