വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ നിന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമായിരുന്നു. ആദ്യം ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ശേഷം ക്ഷേത്ര സന്ദര്‍ശനം. 10 മണിയോടെ കാല്‍ ഭൈരവ ക്ഷേത്രത്തിലെത്തി. പിന്നീട് പ്രവര്‍ത്തകരെ കണ്ട് സംസാരിച്ച ശേഷമാണ് മോദി പത്രിക സമര്‍പിക്കാനെത്തിയത്.

രാജ്യത്ത് ബിജെപി തരംഗമാണെന്ന് മോദി പറഞ്ഞു. രാജ്യത്ത് ഒരിക്കല‍്‍ കൂടി മോദി സര്‍ക്കാര്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കശ്​മീർ മുതൽ കന്യാകുമാരിവരെ ആ​േഘാഷത്തിലാണ്​. നല്ല ഭരണമാണ്​ ഈ സർക്കാർ കാഴ്​ചവെച്ചത്​. മോദി സർക്കാർ വീണ്ടും വരണമെന്ന നിലയിലേക്ക്​ ജനങ്ങളുടെ മനസ്​ മാറിയിട്ടുണ്ട്​. ഇന്ന​ലെ വാരാണസിയിൽ നടത്തിയ റോഷഡ്​ഷോയിൽ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം തെളിഞ്ഞു കാണാമെന്നും മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ റോഡ് ഷോ ഇന്നലെ അവസാനിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും റോഡ് ഷോയില്‍ പങ്കെടുത്തു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നിരവധി പേരാണ് മോദിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. റോഡ് ഷോയ്ക്ക് ശേഷം ഗംഗാ ആരതി സമർപ്പണത്തിനായി പ്രധാനമന്ത്രി ദശാശ്വമേധ് ഘട്ടിലെത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മോദിക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ അദ്ദേഹം ഗുജറാത്തിലും യുപിയിലും മത്സരിക്കുന്നില്ല. അത്രയേറെ ആത്മവിശ്വാസത്തിലാണ് മോദിയും ബിജെപിയും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.

അതേസമയം, വാരാണസിയില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ നീക്കങ്ങൾ നടന്നെങ്കിലും ഒടുവിൽ അതും സാധ്യമായില്ല. അജയ് റായിയാണ് വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർഥി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.