നരേന്ദ്രമോദിക്ക് ആറാം വട്ടവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

കഴിഞ്ഞ ദിവസം മറ്റൊരു പരാതിയിലും മോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു.

narendra modi, narendra modi clean chit, election commission, modi election commission, model code of conduct, model code of conduct violation, rahul gandhi, rahul gandhi wayanad, modi wayanad remark, indian express

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആറാം വട്ടവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ഏപ്രില്‍ 21 ന് ഗുജറാത്തിലെ പത്താനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പരാമര്‍ശനത്തിനെതിരെ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.

മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ അവസാന ദിവസമായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വിട്ടു നല്‍കിയില്ലായിരുന്നുവെങ്കില്‍ കൊലയുടെ രാത്രിയാകുമെന്ന് മോദി പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ വ്യോമാക്രമണത്തിന് തയ്യാറെടുത്തിരുന്നുവെന്നും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചെന്നും ഒരു പാക് ജെറ്റ് വിമാനം തകര്‍ത്തെന്നും മോദി പറയുണ്ടായി.

”മോദി 12 മിസൈലുകളുമായി തയ്യാറായിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യന്‍ പൈലറ്റിനെ വിട്ടു തന്നത് നന്നായി. ഇല്ലെങ്കില്‍ ഗുരുതരമാകുമായിരുന്നു സാഹചര്യം. കൊലയുടെ രാത്രിയാകുമായിരുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

narendra modi,നരേന്ദ്രമോദി, election commission,തിരഞ്ഞെടുപ്പ് കമ്മീഷന്‍, narendra modi wardha speech,മോദി വയനാട്, rahul gandhi, modi wayanad comments, modi wayanad remarks, modi poll code violation, model code of conduct, lok sabha elections, indian express

മോദി പ്രസംഗത്തിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. വ്യോമസേനയേയും ബലാക്കോട്ട് ആക്രമണത്തേയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് നേട്ടത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ മോദി ദുരുപയോഗം ചെയ്‌തെന്നും രണ്ട് പാര്‍ട്ടികളും ആരോപിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു പരാതിയിലും മോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. രാജസ്ഥാനിലെ ബര്‍മെറില്‍ നടത്തിയ പ്രസ്താവനയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. ഇതില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഇന്ത്യ ആണവായുധ ശക്തി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്ന മോദിയുടെ പ്രസ്താവനയ്ക്കാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനെ ഉദ്ദേശിച്ചായിരുന്നു മോദി ഈ പ്രസ്താവന നടത്തിയത്. ഏപ്രില്‍ 21 നാണ് മോദി വിവാദ പ്രസ്താവന നടത്തിയത്.

‘പാക്കിസ്ഥാന്റെ ഭീഷണികളില്‍ പേടിക്കുന്നത് ഇന്ത്യ നിര്‍ത്തി. അവരെന്നും പറയുന്നത് തങ്ങളുടെ കൈവശം ആണവായുധമുണ്ടെന്നാണ്. എങ്കില്‍ നമ്മുടെ കൈയ്യിലുള്ളത് പിന്നെന്താണ്? നമ്മളത് ദീപാവലിക്കായി മാറ്റി വറ്റിച്ചിരിക്കുകയാണോ?” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് റാലിയില്‍ ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലും പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Read More: മൂന്നാം വട്ടവും മോദി ‘ക്ലീന്‍

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Pm modi gets ecs sixth clean chit for qatal ki raat speech

Next Story
കണ്ണൂരില്‍ 199 പേര്‍ കളളവോട്ട് ചെയ്തു: പട്ടിക സഹിതം പരാതി നല്‍കി കോണ്‍ഗ്രസ്Indian Voters, Election
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express