ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. രത്‍ലാമില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തെ കൂട്ടുപിടിച്ച് മോദി നടത്തുന്ന പ്രസ്താവനകളെ അദ്ദേഹം വിമര്‍ശിച്ചു.

മോദി പൈജാമ ഇടാന്‍ പഠിക്കുന്നതിനും മുമ്പേ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സൈന്യം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ‘അദ്ദേഹം രാജ്യത്തിന്റെ സുരക്ഷയെ കുറിച്ചാണ് സംസാരിക്കുന്നത്. മോദിജി, നിങ്ങള്‍ പൈജാമ ഇടാന്‍ പഠിക്കുന്ന കാലത്തിനും മുമ്പേ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാ ഗാന്ധിയും രാജ്യത്ത് ആര്‍മി ഉണ്ടാക്കിയിട്ടുണ്ട്,’ കമല്‍നാഥ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശിലെ ക്യാംപെയിനില്‍ പങ്കെടുത്തിരുന്നു, ഇരുവും മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

More Election News

റോഡ് ഷോയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തു. മധ്യപ്രദേശില്‍ രാജ് മൊഹല്ലയില്‍ നിന്നാണ് പ്രിയങ്കയുടെ റോഡ് ഷോ ആരംഭിച്ചത്. ആര്‍ത്തുവിളിച്ച് കൊണ്ട് പതിനായിരങ്ങളാണ് റോഡിന്റെ വശങ്ങളില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ നിന്നിരുന്നത്. മധ്യപ്രദേശില്‍ ആദ്യമായാണ് പ്രിയങ്ക രാഷ്ട്രീയ പ്രചാരണത്തിന് എത്തുന്നത്. പ്രചാരണത്തിനിടെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്. അഹങ്കാരിയാണ് മോദിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന തിരിച്ചടി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.