ബിജെപി സ്ഥാനാര്‍ഥിയാകുമെന്നത് ശുദ്ധ അസംബന്ധം: പി.ജെ.കുര്യന്‍

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പത്തനംതിട്ട: താന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വ്യാജ വാര്‍ത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. ബിജെപി സ്ഥാനാര്‍ഥിയാകുമെന്നത് ശുദ്ധ അസംബന്ധമാണെന്നും വ്യാജ വാര്‍ത്തയാണ് പ്രചരിക്കപ്പെടുന്നതെന്നും പി.ജെ. കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More: പത്തനംതിട്ടയില്‍ ആര്?; അനിശ്ചിതത്വം തുടരുന്നു

സ്ഥാനാര്‍ഥിയാകണമെങ്കില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുമായിരുന്നു. സീറ്റ് വേണ്ട എന്ന പാര്‍ട്ടിയെ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ഇതിലും വലിയ ഓഫറുകള്‍ ലഭിച്ചിട്ടും സ്വീകരിച്ചിട്ടില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മര്യാദ കേടാണെന്നും കുര്യന്‍ പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തുന്നതില്‍ കോണ്‍ഗ്രസുകാരായ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്ന് കുര്യന്‍ തുറന്നടിച്ചു.

പത്തനംതിട്ടയില്‍ പി.ജെ.കുര്യനെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളെ പൂര്‍ണ്ണായും തള്ളിയാണ് കുര്യന്‍ രംഗത്തെത്തിയത്.

അതേസമയം, പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയുടെ കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയെ ഒഴികെ മറ്റ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കെ.സുരേന്ദ്രനോ പി.എസ്. ശ്രീധരൻപിള്ളയോ ആയിരിക്കും സ്ഥാനാർഥിയെന്നാണ് വിവരം. സ്ഥാനാർഥി പ്രഖ്യാപനം വെെകുന്നതിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ട്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Pj kurian congress bjp pathanamthitta lok sabha election

Next Story
പത്തനംതിട്ടയില്‍ ആര്?; അനിശ്ചിതത്വം തുടരുന്നുBJP, BJP Kerala, K Surendran, കെ സുരേന്ദ്രന്‍, sreedharan pillai, ശ്രീധരൻ പിളള, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com