കോട്ടയം: തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കാനുള്ള കേരളാ കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പിജെ ജോസഫ്. തങ്ങളുടെ അഭിപ്രായം അവഗണിച്ചു കൊണ്ടാണ് തീരുമാനമെന്നും അസാധാരണമായ രീതിയിലാണ് പ്രഖ്യാപനമുണ്ടായതെന്നും പിജെ ജോസഫ് പറഞ്ഞു.

Read Also: ലോക്‌സഭ തിരഞ്ഞെടുപ്പ്: കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് തീരുമാനത്തിലെത്തിയതെന്നും യുഡിഎഫുമായി ആലോചിച്ച ശേഷം ഭാവി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുടെ അഭിപ്രായം പോലും മാനിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പി ജെ ജോസഫിന്റെ ആവശ്യം പാര്‍ട്ടി തള്ളുകയായിരുന്നു. ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More: ലോക്‌സഭ തിരഞ്ഞെടുപ്പ്: നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ ജോസഫ്

അതേസമയം, പാര്‍ട്ടിയും യുഡിഎഫും തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നിന്ന് നേരിടുമെന്ന് തോമസ് ചാഴികാടന്‍. ഐക്യജനാധിപത്യ മുന്നണി കോട്ടയത്ത് വലിയ വിജയം സ്വന്തമാക്കുമെന്നും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തോമസ് ചാഴകാടന്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ