ആറ്റിങ്ങല്‍: കോടികള്‍ കാണുമ്പോള്‍ രാഷ്ട്രീയം മറക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ എത്ര കോടി കാട്ടിയാലും ഇടുതപക്ഷത്തുള്ള ഒരാളെ പോലും സ്വാധീനിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ കൊണ്ട് ഇടതുപക്ഷത്തെ വിലക്ക് വാങ്ങാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറ്റിങ്ങലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിലെത്തുന്ന ഇടതുപക്ഷ സാന്നിധ്യത്തെ ബിജെപി ഭയപ്പെടുന്നുവെന്നും പിണറായി പറഞ്ഞു. ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപയാണ് ബിജെപി ചെലവിടാനൊരുങ്ങുന്നതെന്നും പിണറായി ആരോപിച്ചു. വര്‍ഗ്ഗീയതയ്‌ക്കെതിരായ ഇടത് നിലപാടില്‍ ഒരിക്കലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ശബരിമലയും പ്രചാരണ വിഷയമാക്കും; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെ.സുരേന്ദ്രന്‍
സിപിഎമ്മിന്റെ എ സമ്പത്താണ് ആറ്റിങ്ങലിലെ എംപി. സമ്പത്ത് തന്നെയാണ് ഇക്കുറിയും ഇടത് സ്ഥാനാര്‍ത്ഥി. എപ്രില്‍ 23 നാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫലം മെയ് 23 ന് പുറത്ത് വിടും. കഴിഞ്ഞ ദിവസമാണ് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.