/indian-express-malayalam/media/media_files/uploads/2018/02/voting4.jpg)
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. 20 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ 91 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്.
ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും.
കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം
ആദ്യഘട്ടത്തിൽ തന്നെ ആന്ധ്രപ്രദേശ് (25 സീറ്റ്), തെലങ്കാന (17 സീറ്റ്) സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാകും. ഉത്തർപ്രദേശ് (എട്ട്), അസം (അഞ്ച്), ഉത്തരഖണ്ഡ് (അഞ്ച്), ബംഗാൾ (രണ്ട്), ബിഹാർ (നാല്), ത്രിപുര (ഒന്ന്), അരുണാചൽപ്രദേശ് (രണ്ട്), ഛത്തീസ്ഗഡ് (ഒന്ന്), ജമ്മു-കശ്മീർ (രണ്ട്), മഹാരാഷ്ട്ര (ഏഴ്), മണിപ്പൂർ (ഒന്ന്), മേഘാലയ (രണ്ട്), മിസോറം (ഒന്ന്), നാഗാലാൻഡ് (ഒന്ന്), ഒഡിഷ (നാല്), സിക്കിം (ഒന്ന്), കേന്ദ്രഭരണ പ്രദേശങ്ങളായ അന്തമാൻ, ലക്ഷദ്വീപ് എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.