പത്തനംതിട്ട: തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ജനപക്ഷത്തിന്റെ പിന്തുണയോടെയായിരിക്കും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി ജയിക്കുക എന്ന് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു.
പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് പി.സി.ജോര്‍ജ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായ വിവരം ഔദ്യോഗികമായി അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി ജയിക്കുക തങ്ങളുടെ പിന്തുണയിലാകുമെന്നും പി.സി.ജോര്‍ജ് അവകാശപ്പെട്ടു.
Read More: എന്‍ഡിഎയ്ക്ക് ഇനി രണ്ട് എംഎല്‍എമാര്‍; ബിജെപിക്ക് കൈ കൊടുത്ത് ജോര്‍ജ്
പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയിലേക്ക് എത്തിയത് ശ്രീധരന് പിള്ള സ്വാഗതം ചെയ്തു. ഇന്ന് ഉച്ചയോടെയാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്ന കാര്യം പി.സി.ജോര്‍ജ് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിക്ക് നേരത്തെ തന്നെ പി.സി.ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് എന്‍ഡിഎ മുന്നണിയിലേക്കും ചേക്കേറിയത്.