പൂഞ്ഞാര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന നിലപാട് മാറ്റി പി.സി.ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം പാര്‍ട്ടി പത്തനംതിട്ട ഉള്‍പ്പെടെ ഒരു പാര്‍ലമെന്റ് സീറ്റിലും മത്സരിക്കേണ്ട എന്ന് തീരുമാനമെടുത്തതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read More: പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കാന്‍ പി.സി ജോര്‍ജ്

അതേസമയം, മതവിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കുവാന്‍ ജനപക്ഷം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ട സമയം ആയി എന്ന് നേതൃത്വം വിലയിരുത്തിയതായും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ അടക്കം 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പി.സി.ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജ് തന്നെ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശബരിമല യുവതീ പ്രവേശന വിഷയത്തിലടക്കം വിശ്വാസികള്‍ക്കൊപ്പമായിരിക്കും താനെന്ന് പരസ്യമായി നിലപാടെടുത്ത വ്യക്തിയാണ് പി.സി.ജോര്‍ജ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ