scorecardresearch
Latest News

‘ഒരു തരം, രണ്ടു തരം, മൂന്നു തരം’; ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്

ഒരു മുന്നണിയുടെയും ഭാഗമാകാനില്ല എന്ന അന്തിമ തീരുമാനത്തിലെത്തിയിരിക്കുകയാണ് ജനപക്ഷവും പി.സി.ജോര്‍ജും

‘ഒരു തരം, രണ്ടു തരം, മൂന്നു തരം’; ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിയെ പിന്തുണക്കുന്ന നിലപാട് ജനപക്ഷം സ്വീകരിക്കില്ലെന്ന് പി.സി.ജോര്‍ജ് കോട്ടയത്ത് വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും പ്രത്യേക നിലപാട് സ്വീകരിക്കുമെന്നും സ്ഥാനാര്‍ഥിയെ നോക്കിയാകും വോട്ട് ചെയ്യുക എന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ട മണ്ഡലത്തില്‍ ആചാരം സംരക്ഷിക്കുന്നവര്‍ക്കായിരിക്കും പിന്തുണ നല്‍കുക. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിയെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ നിന്ന് പുറത്തുവന്ന പി.സി.ജോര്‍ജും പാര്‍ട്ടിയും ആദ്യം എല്‍ഡിഎഫിലേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ശബരിമല വിഷയം വന്നപ്പോള്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും യുഡിഎഫിലേക്ക് പോകുമെന്ന സൂചന പി.സി.ജോര്‍ജ് നല്‍കി. യുഡിഎഫ് മുന്നണിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് പി.സി.ജോര്‍ജ് മുന്നണിയെയും കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു. എന്നാല്‍, യുഡിഎഫില്‍ അനുകൂല നിലപാടുണ്ടായില്ല. അതിനു പിന്നാലെ എന്‍ഡിഎ മുന്നണിയിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബിജെപിക്കൊപ്പം മുന്നണിയില്‍ ചേരാനുള്ള സാധ്യതകള്‍ പി.സി.ജോര്‍ജും തള്ളി കളഞ്ഞില്ല. എന്നാല്‍, ഒടുവില്‍ ഒരു മുന്നണിയുടെയും ഭാഗമാകാനില്ല എന്ന അന്തിമ തീരുമാനത്തിലെത്തിയിരിക്കുകയാണ് ജനപക്ഷവും പി.സി.ജോര്‍ജും.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Pc george alliance lok sabha election

Best of Express