scorecardresearch
Latest News

പി.ജയരാജന്‍ ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതി; ബാങ്ക് നിക്ഷേപം എട്ട് ലക്ഷം

ജയരാജന്റെ നിക്ഷേപം 8,22,022 രൂപയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

P Jayarajan CPIM

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പേരില്‍ ഒന്‍പത് ക്രിമിനല്‍ കേസുകളുണ്ട്. ഒരു കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.

ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സ്, പ്ര​മോ​ദ് വ​ധ​ശ്ര​മ​ക്കേ​സ് എ​ന്നി​വ​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, അ​രി​യി​ൽ ഷു​ക്കൂ​റി​നെ കൊ​ല്ലാ​നു​ള്ള പ​ദ്ധ​തി മ​റ​ച്ചു​വെ​ച്ചു എ​ന്നി​വ​യാ​ണ് ജ​യ​രാ​ജന്റെ പേ​രി​ലു​ള്ള കേ​സു​ക​ളി​ൽ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള​ത്. മറ്റ് കേസുകള്‍ അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ്.

Read More: അമിത് ഷായുടെ ആസ്തി 38.81 കോടി

ജയരാജന്റെ കൈവശം 2,000 രൂപയും ഭാര്യയുടെ കൈവശം 5,000 രൂപയുമാണ് ഉള്ളതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ജയരാജന്റെ നിക്ഷേപം 8,22,022 രൂപയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കമാണിത്. ജയരാജന്റെ ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയമാണ്.

വടകരയില്‍ കെ.മുരളീധരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പി.ജയരാജനെ തോല്‍പ്പിക്കാന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് – ലീഗ് – ബിജെപി ധാരണയുണ്ടെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു.

 

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: P jayarajan affidavit vadakara lok sabha seat