ഇടത് മുന്നണി സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നു, പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം; കാത്തിരിക്കുന്നത് ഐതിഹാസിക ജയമെന്ന് ചെന്നിത്തല

യുഡിഎഫ് പ്രവര്‍ത്തകരുടെ ജാഗ്രത കള്ളവോട്ട് തടയുന്നതില്‍ സഹായിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Kerala assembly election 2021, Ramesh Chennithala, polling day, LDF, UDF ,NDA, CPM, Congress-BJP-live updates, Indian express malayalam, IE Malayalam, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, എൽഡിഎഫ്, യുഡിഎഫ്, ബിജെപി, എൻഡിഎ, കേരളത്തിൽ വോട്ടെടുപ്പ്, രമേശ് ചെന്നിത്തല, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ഐഇ മലയാളം.

തിരുവനന്തപുരം: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോളിങ് അവസാനിച്ചതിന് ശേഷം പ്രതികരിച്ചു.
കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ  ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് കണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.

“അന്താരാഷ്ട്ര പി.ആര്‍.എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക്  രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് ഭക്തര്‍ തിരിച്ചറിഞ്ഞു.
പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടു. നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും  യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം വിടരുത്,” ചെന്നിത്തല പറഞ്ഞു.

Read More: കാട്ടായിക്കോണം സംഘര്‍ഷം: പൊലീസ് ഇടപെട്ടത് ബിജെപിയെ സന്തോഷിപ്പിക്കുന്ന തരത്തിലെന്ന് കടകംപള്ളി

യുഡിഎഫ് പ്രവര്‍ത്തകരുടെ ജാഗ്രത കള്ളവോട്ട് തടയുന്നതില്‍ സഹായിച്ചെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പും കള്ളവോട്ട് നടന്നിട്ടുള്ള മറ്റ് മണ്ഡലങ്ങളിലും സൂഷ്മമായ പരിശോധന നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. തളിപ്പറമ്പില്‍ റീപോളിങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് ആരോപണങ്ങളെ തളിപ്പറമ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ഗോവിന്ദന്‍ നിഷേധിച്ചു. യുഡിഎഫിന് വോട്ട് ചെയത് എല്ലാവര്‍ക്കും രമേശ് ചെന്നിത്തല നന്ദിയും അറിയിച്ചു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Opposition leader ramesh chennithala asks udf workers to stay calm

Next Story
പൊതുതിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് സിപിഎം നേതാവ് എംഎ ബേബിMA Baby
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express