Latest News

ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി ട്വന്റിയിൽ ചേർന്നു

വിദേശത്ത് ഒരു കമ്പനിയുടെ സിഇഒ പദവിയിലുള്ള ജോലി ഉപേക്ഷിച്ചാണ് വർഗീസ് ജോർജ് ട്വന്റി ട്വന്റിയിൽ ചേർന്നത്

കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മകളുടെ ഭർത്താവ് ട്വന്റി ട്വന്റിയിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയയുടെ ഭർത്താവ് വർഗീസ് ജോർജാണ് ഔദ്യോഗികമായി ട്വന്റി ട്വന്റിയിൽ ചേർന്നത്. ഇന്ന് രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ട്വന്റി ട്വന്റി ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ട്വന്റി ട്വന്റി സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിക്കും. ട്വന്റി ട്വന്റി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോർജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. വിദേശത്ത് ഒരു കമ്പനിയുടെ സിഇഒ പദവിയിലുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ട്വന്റി ട്വന്റിയിൽ ചേർന്നത്.

Read Also: ‘കാൽ കഴുകൽ ശരിയായില്ല’; ട്രോളുകളിൽ മെട്രോമാൻ, ഒന്നും മിണ്ടാതെ ബിജെപി

നടനും സംവിധായകനുമായ ലാലും ട്വന്റി ട്വന്റിയിൽ ചേർന്നു. പാർട്ടി ഉപദേശക സമിതി അംഗമായി ലാൽ പ്രവർത്തിക്കും. ലാലിന്റെ മരുമകൻ ആന്റണിയും പാർട്ടിയിൽ ചേർന്നിട്ടുണ്ട്.

Web Title: Oomman chandys son in law joins twenty twenty

Next Story
ശബരിമലയിൽ ആചാരസംരക്ഷണത്തിനു പ്രത്യേക നിയമം, ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express