ചങ്ങനാശേരി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരോടും സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്ന് എന്‍എസ്എസ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചാണ് എന്‍എസ്എസ് മുഖപത്രത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ശബരിമല വിഷയം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോണ്‍ഗ്രസും കണ്ടുവെന്നും എന്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നു. ശബരിമല ആചാര സംരക്ഷണത്തില്‍ വിശ്വാസി സമൂഹത്തോടൊപ്പമാണ് സമുദായം നില്‍ക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ ആരോടും പ്രത്യേക താല്‍പര്യമില്ലെന്നും എന്‍എസ്എസ് പറയുന്നു.

Read More: ‘വിഷാദരോഗം അതിജീച്ചത് സംഗീതം കൊണ്ട്, ഇഷ്ടഗാനം പാമ്പുകള്‍ക്ക് മാളമുണ്ട്’: കെ.വി.തോമസ്

ബിജെപി നിയമ നടപടി സ്വീകരിക്കാത്തതിനെതിരെയും എൻഎസ്എസ് മുഖപത്രമായ സർവീസസിൽ വിമർശനമുണ്ട്. എൻഎസ്എസ് സമദൂര നിലപാട് തുടരുമെന്നും വിശ്വാസത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് വിശ്വാസമൂഹം തീരുമാനിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് എൻഎസ്എസ് നേരത്തെ നടത്തിയിരുന്നത്. സിപിഎമ്മും എൻഎസ്എസിനെതിരെ രംഗത്തുവന്നിരുന്നു. ആചാര സംരക്ഷണത്തിനായി ഇടത് സർക്കാർ ഒന്നും ചെയ്തില്ലെന്നും എൻഎസ്എസിനോട് കളി വേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.