മുംബൈ: പി.എം.നരേന്ദ്ര മോദി എന്ന സിനിമയുടെ നിർമ്മാതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. ബിജെപിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും സ്വന്തം പണം ഉപയോഗിച്ചാണ് സിനിമ നിര്‍മ്മിച്ചതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

നിർമ്മാതാവ് സന്ദീപ് സിങ്, ആനന്ദ് കെ.പണ്ഡിറ്റ്, മനീഷ് ആചാര്യ, സുരേഷ് ഒബ്രോയി എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയത്. ഫെയ്സ്ബുക്കിലും മറ്റും കണ്ട പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന വിശദീകരണമാണ് നല്‍കിയിരിക്കുന്നത്. സിനിമ രാഷ്ട്രീയ പ്രേരിതമാണെന്നും സിനിമയുടെ പ്രദര്‍ശന തീയതി മാറ്റണമെന്നും കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ കമ്മീഷന് പരാതി നല്‍കിയിരുന്നു.

Read: ‘പിഎം നരേന്ദ്രമോദിക്കായി ഞാന്‍ ഗാനമൊന്നും എഴുതിയിട്ടില്ല’; ജാവേദ് അക്തറിന് പിന്നാലെ സമീറും

അഭിഭാഷകനായ ഹിതേഷ് ജെയ്ന്‍ മുഖേനയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയത്. അതേസമയം, മോദി തയ്യാറാക്കിയ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകത്തിന്റെ ടെക്നോളജി പാര്‍ട്ണറായ ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ഓഹരി ഉടമയാണ് ഹിതേഷ് ജെയ്ൻ. ബ്ലൂക്രാഫ്റ്റില്‍ ഇദ്ദേഹത്തിന് 50 ശതമാനം ഓഹരിയുണ്ട്. മാര്‍ച്ച് 2ന് ബ്ലൂക്രാഫ്റ്റ് മന്‍ കി ബാത്ത് എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.