ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. പ്രകടനപത്രികയും പാര്‍ട്ടിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയും പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്ഥാനാർഥികളും തന്റെ മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read: കമൽഹാസന്റെ മക്കൾ നീതി മയ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തൊഴിലവസരങ്ങൾ വർധിപ്പിക്കുക, സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ തുല്യ അവസരവും ശമ്പളവും, കർഷകർക്ക് നൂറ് ശതമാനം ലാഭം തുടങ്ങിയ വാഗ്‌ദാനങ്ങളാണ് മക്കൾ നീതി മയ്യത്തിന്റെ പ്രകടനപത്രികയിൽ ഉള്ളത്. രാജ്യത്ത് 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സ്ത്രീകൾക്ക് അമ്പത് ശതമാനം സംവരണം ഉണ്ടാകുമെന്നും കമൽഹാസൻ പറഞ്ഞു. ഫ്രീ വൈഫൈ, റേഷൻ ഉത്പന്നങ്ങളും സൗജന്യ ഹോം ഡെലിവറി തുടങ്ങിയവയും പത്രികയിലുണ്ട്.
കഴിഞ്ഞയാഴ്ച 21 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കമല്‍ഹാസന്‍ ആദ്യം പുറത്തിറക്കിയത്. അഴിമതിക്കും ദാരിദ്ര്യത്തിനും എതിരെ പോരാടാനാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷം മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.