Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

രണ്ടാമത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും

കെ.സുരേന്ദ്രന്റെ പേരില്‍ ശബരിമല കേസുകള്‍ അടക്കം ആകെ 240 കേസുകളാണ് ഉള്ളത്. ശോഭാ സുരേന്ദ്രനെതിരെ 40 കേസുകളുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാലപരിധി ഇന്ന് അവസാനിക്കുന്നു. ബിജെപി സ്ഥാനാര്‍ഥികളായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ രണ്ടാമത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Read More: ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ

കേസുകളുടെ എണ്ണം കൃത്യമായി സൂചിപ്പിക്കാതിരുന്നതിനാല്‍ ഇരുവരുടെയും ആദ്യ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചിരുന്നു. പുതിയ കേസുകള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന്റെ പേരില്‍ ശബരിമല കേസുകള്‍ അടക്കം ആകെ 240 കേസുകളാണ് ഉള്ളത്. ശോഭാ സുരേന്ദ്രനെതിരെ 40 കേസുകളുണ്ട്.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കൊപ്പമാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. തൃശൂരില്‍ നിരവധി പ്രവര്‍ത്തകരാണ് സുരേഷ് ഗോപിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്തിയത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Nominations nda candidates k surendran shoba surendran lok sabha election

Next Story
ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽLok Sabha ELection 2019 Election News
The moderation of comments is automated and not cleared manually by malayalam.indianexpress.com