scorecardresearch

Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ആരംഭിച്ചു

കോവിഡിന്റെ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ മാത്രമേ പത്രിക സമർപ്പിക്കാൻ സാധിക്കൂ

Kerala Assembly Election 2021, Nomination Submission, Kerala Election 2021, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021, പത്രിക സമർപ്പണം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. പത്രികയും സത്യവാങ്മൂലവും ഓണ്‍ലൈനായി സമർപ്പിക്കാൻ അവസരമുണ്ട്. കെട്ടിവയ്‌ക്കാനുള്ള തുകയും ഓണ്‍ലൈനായി സമർപ്പിക്കാം. ഓണ്‍ലൈൻ പത്രികകളുടെ പ്രിന്റ് നേരിട്ട് എത്തിക്കണം. പകൽ 11 മുതൽ മൂന്ന് വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.

കോവിഡിന്റെ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ മാത്രമേ പത്രിക സമർപ്പിക്കാൻ സാധിക്കൂ. സ്ഥാനാർഥിക്കൊപ്പം രണ്ട് പേർ മാത്രമേ പത്രിക സമർപ്പിക്കാൻ പ്രവേശിക്കാവൂ, ആകെ മൂന്ന് പേർ. മുൻകൂട്ടി അറിയിച്ച് സമയം നിശ്ചയിച്ച ശേഷം മാത്രമാണ് എത്തേണ്ടത്. രണ്ട് വാഹനങ്ങളേ അനുവദിക്കൂ. മാർച്ച് 20 നാണ് സൂക്ഷമ പരിശോധന. 22 വരെ പത്രിക പിൻവലിക്കാൻ അവസരം.

Read Also: ‘മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു’; ജഡ്‌ജിക്ക് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്

ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണൽ. ഒറ്റഘട്ടമായാണ് കേരളത്തിൽ വോട്ടെടുപ്പ്. നിലവിൽ എൽഡിഎഫ് മാത്രമാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. യുഡിഎഫും ബിജെപിയും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Nomination submission from today kerala assembly election 2021