തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ നാല് വരെ പത്രികകള്‍ സ്വീകരിക്കും. ഇന്ന് മുതൽ പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. തിരുവനന്തപുരത്തെ എസ്.യു.സി.ഐ. സ്ഥാനാര്‍ഥി എസ്.മിനിയാണ് സംസ്ഥാനത്ത് ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജും ഇന്ന് രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

അ​ഞ്ചി​നാണ് സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന. എ​ട്ട്​ വ​രെ പത്രിക പി​ൻ​വ​ലി​ക്കാം. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. അ​ന്ന്​​ അ​ന്തി​മ പോ​രാ​ട്ട​ചി​ത്രം വ്യ​ക്​​ത​മാ​കും.

കേരളത്തിൽ ഏപ്രിൽ 23 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ്. നാമനിർദേശ പത്രിക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ്​ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ചി​ഹ്​​നം അ​നു​വ​ദി​ക്കും. ഏ​പ്രി​ൽ 21ന്​​ ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. 22ന്​ ​പോ​ളി​ങ്​ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം. വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് പത്രിക നൽകേണ്ടത്.

നാമനിർദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തണം.

ഒാരോജില്ലയിലും കലക്ടര്‍മാരാണ് വരണാധികാരികള്‍. പത്രിക സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ കലക്ടറേറ്റുകളില്‍ പൂര്‍ത്തിയായി. 2014 ലെലോക്സഭാ തിരഞ്ഞെടുപ്പില്‍ 269 സ്ഥാനര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 26 രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടുന്ന കണക്കാണിത്. 27 വനിതകളായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറുടെയും ജില്ലാകലക്ടര്‍മാരുടെയും കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വന്‍നിരതന്നെ തിരഞ്ഞെടുപ്പിന്റെ ഒാരോഘട്ട പ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍തയ്യാറാണ്. ഏപ്രില്‍ 23 നുള്ള വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍പുരോഗമിക്കുകയാണ്. വോട്ടിംങ് മെഷിനുകളുടെയും വിവി പാറ്റ് മെഷിനുകളുടെയും പരിശോധന പൂര്‍ത്തിയായി. സംസഥാനത്ത് 24 970 പോളിംങ് ബൂത്തുകളാണ് ഉണ്ടാകുക.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.