scorecardresearch
Latest News

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചട്ടലംഘനം നടത്തി: തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജീവ് കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചട്ടലംഘനം നടത്തി: തിരഞ്ഞെടുപ്പ് കമ്മീഷന്‍
Rajiv Kumar Vice-Chairman of the NITI Aayog along with National Editor (Policy) Shaji Vikraman and National Bureau Chief Ravish Tiwari during the Express AddA at Taj President on Tuesday. Express photo by Prashant Nadkar, 06th February 2018, Mumbai.

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ മിനിമം വേതനം വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിക്കെതിരെ സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്നും ഇതുമായി ബന്ധപ്പെട്ട് രാജീവ് കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ പ്രവൃത്തിയില്‍ മാത്രമല്ല വാക്കുകളിലും പക്ഷപാതരഹിതമായിരിക്കണമെന്നും രാജീവ് കുമാറിന്റെ പ്രസ്താവനയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കത്ത് മുഖേനയാണ് കമ്മീഷന്‍ അറിയിച്ചത്. ഭാവിയില്‍ ഇത്തരം നടപടികളില്‍ ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പാവപ്പെട്ടവര്‍ക്ക് വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതി.

പദ്ധതി നടപ്പാക്കാന്‍ സാധിക്കാതെ പരാജയമാകുമെന്നും സാമ്പത്തിക അച്ചടക്കം ലംഘിക്കുന്ന പദ്ധതിയാണിതെന്നും രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെ താന്‍ സംസാരിച്ചത് എന്നായിരുന്നു മറുപടിയില്‍ രാജീവ് കുമാര്‍ അറിയിച്ചത്. പോളിസി ബോഡിയുടെ ഭാഗമായല്ല തന്റെ പ്രസ്താവനയെന്നനും രാജീവ് കുമാര്‍ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Niti aayog vice chairman rajiv kumar violated election code poll body