ന്യൂഡല്‍ഹി: എന്‍ഡിഎ മുന്നണിയിലെ പുതിയ എംപിമാര്‍ ഇന്ന് യോഗം ചേരും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ഇന്ന് തന്നെ തിരഞ്ഞെടുത്തേക്കും. അതിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കും. നാളെയായിരിക്കും പുതിയ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോദി രാഷ്ട്രപതിയെ സമീപിക്കുക. ഇന്ന് വൈകീട്ട് അഞ്ചിനാണ് എംപിമാരുടെ യോഗം ചേരുക. യോഗത്തിൽ രാജ്യസഭാ എംപിമാരും പങ്കെടുക്കും.
Read More: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ
നരേന്ദ്ര മോദി തന്നെ വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. മേയ് 30 ന് ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ലോക നേതാക്കളും സത്യപ്രതിജ്ഞ നടക്കുകയെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം മോദി രാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് നല്‍കി. മന്ത്രിമാര്‍ മോദിക്ക് നന്ദി അറിയിച്ചു.
അതേസമയം, ആരൊക്കെ പുതിയ മോദി മന്ത്രിസഭയില്‍ അംഗങ്ങളാകും എന്നതിനെ കുറിച്ച് ധാരണയായിട്ടില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നോ നാളെയോ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമാകും. അരുണ്‍ ജയ്റ്റ്‌ലി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ ഉണ്ടാകില്ല.
Read More: അദ്വാനിയുടെയും ജോഷിയുടെയും അനുഗ്രഹം തേടി മോദിയെത്തി
മേയ് 30 രാഷ്ട്രപതി ഭവനില്‍ വച്ചായിരിക്കും മോദിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഏതെങ്കിലും ഒരു ദിവസം മോദി സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും. തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് മോദി വാരണാസിയിലെത്തുക. 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി വാരണാസിയില്‍ നിന്ന് വിജയിച്ചത്. ജൂണ്‍ 3 ന് മുന്‍പ് 17-ാം ലോക്‌സഭ ചേരണം.
ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.
Read More: ‘ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസിലെ പ്രതിയെ ലോക്‌സഭയിലേക്ക് അയക്കുന്നു’
തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇന്ന് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധി പങ്കെടുക്കും. തിരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.