/indian-express-malayalam/media/media_files/uploads/2017/02/suresh-gopi12243029_633536020122352_8000222647552041974_n.jpg)
തൃശൂര്‍: തൃശൂരില്‍ ശബരിമല പ്രചാരണ വിഷയമാക്കി സംസാരിച്ചതിന് തനിക്ക് നോട്ടീസ് നല്‍കിയ ജില്ലാ കലക്ടറുടെ നടപടി തെറ്റാണെന്ന് എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. താന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ബോധ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'ചട്ടലംഘനം ചെയ്തെന്ന് പറയുന്ന കലക്ടറുടെ വാദം തെറ്റാണ്. തിരഞ്ഞെടുപ്പ് ചട്ടം ഞാന്‍ ലംഘിച്ചിട്ടില്ല. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്. ഇതാണോ ജനാധിപത്യം? ഇതിന് ജനങ്ങള്‍ മറുപടി പറയും. കലക്ടറുടെ നോട്ടീസിന് ആലോചിച്ച് നടപടിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read: സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച കലക്ടറുടെ നടപടി ദാസ്യപ്പണിയെന്ന് ബിജെപി
പ്രസംഗത്തില്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് വരണാധികാരിയായ തൃശൂര്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാതൃക പെരുമാറ്റചട്ട ലംഘനമാണ് പ്രസംഗമെന്ന് വരണാധികാരിയുടെ നോട്ടീസില്‍ പറയുന്നു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതാണ്. ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.