Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലെത്തിച്ചു
‘ഉറങ്ങിയിട്ട് നാല് ദിവസമായി’; ഇസ്രയേലിലെ കലാപഭൂമിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍
കടലാക്രമണം മൂലം തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ

Lok Sabha Election Results 2019: ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍

2019 Lok Sabha Election Results Latest News: ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാനും സാധ്യത തെളിയുകയാണ്

Lok Sabha Election 2019 Result Latest Updates: ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും മോദി തരംഗമെന്ന സൂചന നല്‍കി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് സൂചനകള്‍. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാനും സാധ്യത തെളിയുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിക്ക് തനിച്ച് 285 ഓളം സീറ്റില്‍ വിജയപ്രതീക്ഷ ഉണ്ട്. എന്‍ഡിഎ സഖ്യം 310 സീറ്റുകളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചാല്‍ തന്നെ എന്‍ഡിഎക്കൊപ്പം എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Read More: ലീഡ് കണ്ട് ഞെട്ടി രാജ്‌മോഹന്‍ ഉണ്ണിത്താനും വി.കെ.ശ്രീകണ്ഠനും!

യുപിഎ ഇതുവരെ ലീഡ് ചെയ്തിരിക്കുന്നത് 107 സീറ്റുകളാണ്. മറ്റുള്ളവര്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജനവിധി തേടുന്ന വാരണാസിയിൽ മികച്ച ലീഡോഡെയാണ് മോദി മുന്നോട്ട് പോകുന്നത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. വയനാട്ടിലും അമേഠിയിലും രാഹുലിന് വ്യക്തമായ ലീഡുണ്ട്.

Read More:

എൽഡിഎഫ് ലീഡ് ചെയ്യുന്നത് ആലപ്പുഴയിൽ മാത്രം; കേരളത്തിൽ രാഹുൽ തരംഗം

യുപിഎ ഏറ്റവും കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തിലെ 19 സീറ്റുകളിലും യുഡിഎഫിനാണ് മുന്നേറ്റം.

രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Narendra modi trend in india lok sabha election 2019 results

Next Story
Lok Sabha Election Results 2019: ലീഡ് കണ്ട് ഞെട്ടി രാജ്‌മോഹന്‍ ഉണ്ണിത്താനും വി.കെ.ശ്രീകണ്ഠനും!rajmohan unnithan, രാജ്മോഹൻ ഉണ്ണിത്താൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com