ന്യൂഡല്‍ഹി: അധികാരത്തിലെത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ തന്റെ വ്യക്തിത്വം നോക്കിയായിരിക്കും ഇത്തവണ വോട്ട് രേഖപ്പെടുത്തുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരന്തരം ജനങ്ങള്‍ക്കിടയില്‍ ഇടപഴകിയ പ്രധാനമന്ത്രിയാണ് താനെന്നും മോദി റിപ്പബ്ലിക് ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഓപ്പറേഷന്‍ ശക്തി’യെ കുറിച്ച് പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചല്ല. ഇത് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയല്ലായിരുന്നു. ഉപഗ്രഹവേധ മിസൈല്‍ ലക്ഷ്യം കണ്ടപ്പോള്‍ അത് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് ഇത്. വലിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റ സര്‍ക്കാരാണിത്. മോദി തങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് ജനങ്ങള്‍ക്ക് മനസിലായി. എന്തെല്ലാം മാറ്റങ്ങള്‍ ഈ സര്‍ക്കാരിന് കൊണ്ടുവരാന്‍ സാധിക്കുമെന്നും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ബിജെപിക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും ജനങ്ങള്‍ക്ക് മനസിലായി. ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ജനങ്ങള്‍ ഞങ്ങളെ താഴെയിറക്കില്ലെന്ന്.
നമുക്ക് പുരോഗതിയെ കുറിച്ചും വികസനത്തെ കുറിച്ചും സംസാരിക്കാം. ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തതിനെ കുറിച്ച്, വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതിനെ കുറിച്ച്, ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചതിനെ കുറിച്ചെല്ലാം നമുക്ക് സംവദിക്കാം. 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. വീണ്ടും വീണ്ടും ഞങ്ങള്‍ അത് തന്നെയാണ് പറയുന്നത്. അഭിനന്ദന്‍ വർധമാനെ പാക്കിസ്ഥാന്‍ പിടികൂടിയപ്പോള്‍ ബാലാകോട്ട് ആക്രമണത്തെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം ചെയ്തതെന്നും നരേന്ദ്ര മോദി അഭിമുഖത്തില്‍ പറഞ്ഞു.
9:16 AM: രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ എത്രത്തോളം പ്രധാനമാണോ അത്രത്തോളം തനിക്ക് ഡൽഹിയും പ്രധാനമാണെന്ന് മോദി.
9:13 AM: പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് വിവരം ലഭിച്ചപ്പോൾ ഞാൻ ശാന്തനായിരുന്ന് ഫോണിലൂടെ റാലിയെ അഭിസംബോധന ചെയ്തു.
9:07 AM: രാജ്യമാണ് പ്രധാനം. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്തിനേയും നിയമം കൊണ്ട് നേരിടുമെന്ന് പ്രധാനമന്ത്രി.
9:03 AM: ഓരോ തിരഞ്ഞെടുപ്പിന് മുമ്പായും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളെ കുറിച്ചുള്ള വാഗ്‌ദാനങ്ങൾ നൽകുന്നത് കോൺഗ്രസിന്റെ തന്ത്രമാണെന്ന് മോദി
8:59 AM: രാഷ്ട്രീയത്തിലെ കുടുംബവാഴ്ച എന്റെ പ്രശ്നമല്ല, പക്ഷെ അത് ജനാധിപത്യത്തിന് ഭീഷണിയാണ്.
8:82 AM: ജനങ്ങൾ 30 വർഷം നന്നായി അനുഭവിച്ചു. കഴിഞ്ഞ അഞ്ചു വർഷം അവർ ആസ്വദിക്കുകയായിരുന്നു. അതിനാൽ ഇനിയും ഞങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്ത് അധികാരത്തിൽ കൊണ്ടുവരുമെന്ന് ഉറപ്പാണെന്ന് മോദി