Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

രാഹുലിന് പിന്നാലെ മോദിയും കേരളത്തിലേക്ക്

ഈ മാസം 12 നാകും മോദി കേരളത്തില്‍ എത്തുക

narendra modi, india, prime minister

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദിയും കേരളത്തിലെത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതിന് പിന്നാലെയാണ് മോദിയും കേരളത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ മാസം 12 നാകും മോദി കേരളത്തില്‍ എത്തുക. രണ്ട് ജില്ലകളിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടക്കുക. കോഴിക്കോടും തിരുവനന്തപുരത്തും മോദി പ്രസംഗിക്കും. വെെകീട്ട് അഞ്ചിന് കോഴിക്കോടും ഏഴിന് തിരുവനന്തപുരത്തും മോദി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കും.

Read More: റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കരുതൽ, വീഡിയോ

കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയെ മോദി അവഗണിച്ചു എന്ന് കുറ്റപ്പെടുത്തിയിരുന്നു. വയനാട്ടിൽ താൻ സ്ഥാനാർഥിയാകുന്നത് ദക്ഷിണേന്ത്യക്കൊപ്പം താൻ ഉണ്ടെന്ന സന്ദേശം നൽകാനാണ് എന്നും രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന്റെ തെക്കേ ഇന്ത്യയോടുള്ള സ്നേഹം കപടമാണെന്നാണ് ബിജെപിയുടെ വിമർശനം.

വയനാട്ടിലെത്തിയ രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ കേരളത്തിലെത്തിയത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെതിരെ അല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സിപിഎമ്മിനെതിരെ ഒന്നും പറയാനില്ലെന്നു പറഞ്ഞ രാഹുല്‍, ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്നും പറഞ്ഞു. റോഡ് ഷോ അവസാനിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Narendra modi kerala election campaign lok sabha election

Next Story
റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കരുതൽ, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com