Latest News
‘അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിച്ചു’; ട്വിറ്ററിനെതിരെ രവിശങ്കര്‍ പ്രസാദ്
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾ
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം

മൂന്നാം വട്ടവും മോദി ‘ക്ലീന്‍’

ഇന്ത്യ ആണവായുധ ശക്തി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്ന മോദിയുടെ പ്രസ്താവനയ്ക്കാണ് ഇത്തവണ ക്ലീന്‍ ചിറ്റ്

Narendra Modi, Clean Chit, Election Commission
Narendra Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് മൂന്നാം തവണയാണ് മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ബര്‍മെറില്‍ നടത്തിയ പ്രസ്താവനയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. ഇതില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഇന്ത്യ ആണവായുധ ശക്തി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്ന മോദിയുടെ പ്രസ്താവനയ്ക്കാണ് ഇത്തവണ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനെ ഉദ്ദേശിച്ചായിരുന്നു മോദി ഈ പ്രസ്താവന നടത്തിയത്. ഏപ്രില്‍ 21 നാണ് മോദി വിവാദ പ്രസ്താവന നടത്തിയത്.

Read More: അമിത് ഷാ കൊലക്കേസിലെ പ്രതിയെന്ന പ്രസ്താവന; രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചിറ്റ്

മോദിയുടെ വിവാദ പ്രസ്താവന ഇങ്ങനെ:

”പാക്കിസ്ഥാന്റെ ഭീഷണികളില്‍ പേടിക്കുന്നത് ഇന്ത്യ നിര്‍ത്തി. അവരെന്നും പറയുന്നത് തങ്ങളുടെ കൈവശം ആണവായുധമുണ്ടെന്നാണ്. എങ്കില്‍ നമ്മുടെ കൈയ്യിലുള്ളത് പിന്നെന്താണ്? നമ്മളത് ദീപാവലിക്കായി മാറ്റി വറ്റിച്ചിരിക്കുകയാണോ?” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

”എല്ലാവരും താമരയ്ക്ക് വോട്ട് ചെയ്യണം. ഓര്‍ക്കുക, നിങ്ങള്‍ ആ ബട്ടണ്‍ അമര്‍ത്തുന്നത് ഭീകരവാദത്തെ ഇല്ലാതാക്കാനാണ്. നിങ്ങളുടെ വിരലുകള്‍ക്ക് അതിനുള്ള കരുത്തുണ്ട്. നിങ്ങളുടെ വോട്ടുകളാണ് ഭീകരവാദത്തിനെതിരെ പോരാടാന്‍ എനിക്ക് കരുത്ത് പകരുക” മോദി കൂട്ടിച്ചേര്‍ത്തു.

Read More: ‘യഥാര്‍ഥ ദേശീയത രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹമാണ്’: പ്രിയങ്ക ഗാന്ധി

മോദിക്ക് മൂന്നാം ക്ലീൻ ചിറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം തവണയാണ് ക്ലീൻ ചിറ്റ് ലഭിക്കുന്നത്. ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് റാലിയില്‍ ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലും പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Read More: പെരുമാറ്റചട്ട ലംഘനം; മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

രാഹുൽ ഗാന്ധിക്കും ക്ലീൻ ചിറ്റ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ക്ലീന്‍ ചിറ്റ് നൽകി. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോള്‍ അമിത് ഷാ കൊലക്കേസില്‍ പ്രതിയാണെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഈ പരാമര്‍ശത്തിലാണ് രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23 ന് മധ്യപ്രദേശിലെ സിഹോറയില്‍ രാഹുല്‍ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ബിജെപിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Narendra modi clean chit third time lok sabha election

Next Story
അമിത് ഷാ കൊലക്കേസിലെ പ്രതിയെന്ന പ്രസ്താവന: രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചിറ്റ്Rahul Gandhi, Election Commission , Indian Express, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com