ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ഭിന്നത. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അതൃപ്തി അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയാണ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. പക്ഷപാതപരമായാണ് തിരഞ്ഞടുപ്പ് കമ്മീഷന്‍ നിലപാടെടുത്തതെന്ന് ലവാസ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍.

Read More: മൂന്നാം വട്ടവും മോദി ‘ക്ലീന്‍’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പെരുമാറ്റചട്ട ലംഘന പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അതൃപ്തി അറിയിച്ച വ്യക്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായ ലവാസ. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയുള്ള തന്റെ കുറിപ്പ് റെക്കോര്‍ഡില്‍ ചേര്‍ത്തില്ലെന്നാണ് ലവാസ പറയുന്നത്. ഇതേ തുടര്‍ന്നുള്ള അതൃപ്തിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ലവാസയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അശോക് ലവാസ

Read More Election News 

പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്നംഗ സമിതിയിലെ അംഗമാണ് ലവാസ. സുനിൽ അറോറയ്ക്കും അശോക് ലവാസയ്ക്കും പുറമേ സുശീൽ ചന്ദ്രയാണ് കമ്മീഷനിലെ മറ്റൊരു അംഗം. മോദിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിനോട് വിയോജിച്ചുള്ള തന്റെ ന്യൂനപക്ഷ അഭിപ്രായം അന്തിമ ഉത്തരവിൽ രേഖപ്പെടുത്താത്തതാണ് അശോക് ലവാസയുടെ നിലപാടിന് കാരണം.

Read More: സര്‍വ്വം പ്രാര്‍ത്ഥനാമയം; വോട്ടെടുപ്പിന് തലേന്ന് മോദി കേദര്‍നാഥില്‍

ഇന്ത്യ ആണവായുധ ശക്തി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്ന മോദിയുടെ പ്രസ്താവനയ്ക്ക് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പാകിസ്ഥാനെ ഉദ്ദേശിച്ചായിരുന്നു മോദി ഈ പ്രസ്താവന നടത്തിയത്. ഏപ്രില്‍ 21 നാണ് മോദി വിവാദ പ്രസ്താവന നടത്തിയത്. ”പാക്കിസ്ഥാന്റെ ഭീഷണികളില്‍ പേടിക്കുന്നത് ഇന്ത്യ നിര്‍ത്തി. അവരെന്നും പറയുന്നത് തങ്ങളുടെ കൈവശം ആണവായുധമുണ്ടെന്നാണ്. എങ്കില്‍ നമ്മുടെ കൈയ്യിലുള്ളത് പിന്നെന്താണ്? നമ്മളത് ദീപാവലിക്കായി മാറ്റി വറ്റിച്ചിരിക്കുകയാണോ?” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

 

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.