ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തി 2.5 കോടി രൂപ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്വന്തമായി വീട്. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത് 1983 ല്‍. വാരണാസിയിലെ സ്ഥാനാര്‍ഥിയായ മോദി ഇന്ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

1.27 കോടി രൂപയാണ് ബാങ്കില്‍ മോദിയുടെ അക്കൗണ്ടിലുള്ളത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1978 ല്‍ ബിരുദം നേടി. 1967 ലാണ് എസ്.എസ്.സി പരീക്ഷ പാസായത്. യശോദ ബെന്‍ ഭാര്യയാണെന്നും മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Read More: ‘സംഘപരിവാറില്‍പ്പെട്ട അക്രമികള്‍ക്ക് കേരളത്തില്‍ സംരക്ഷണം ലഭിക്കില്ല’; മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി

മോദിയുടെ ആകെ ആസ്തി 2.51 കോടിയാണ്. ഇതിൽ ജംഗമസ്വത്ത് 1.41 കോടിയുടേതാണ്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ നേരം മോദിയുടെ കയ്യിലുണ്ടായിരുന്നത് 38,750 രൂപയാണ്. മോദിയുടെ പേരിൽ 1.9 ലക്ഷത്തിന്റെ എൽഐസി പോളിസിയുണ്ട്.

സേവിങ് അക്കൗണ്ടിലെ ബാലന്‍സ് 4,143 രൂപയാണ്. നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. ഇതിന്റെ മൂല്യം 1.13 ലക്ഷം രൂപയാണ്. ഗാന്ധിനഗറിലെ വീട് 3,531 സ്‌ക്വയര്‍ഫീറ്റാണ്. ഇതിന് വരുന്ന ആകെ മൂല്യം 1.1 കോടി രൂപയാണ്. ഭാര്യയുടെ ജോലിയെ കുറിച്ച് അറിവില്ലെന്നും ഭാര്യയുടെ വരുമാന സ്രോതസ് അറിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Read More: പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ നിന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് പോലുമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. രണ്ടാം തവണയാണ് മോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത്. 2014 ലെ സത്യവാങ്മൂലത്തില്‍ 1.65 കോടി രൂപയായിരുന്നു മോദിയുടെ ആകെ ആസ്തി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.