scorecardresearch

മോദിയേയും അമിത് ഷായേയും രാജ്യത്തു നിന്നു പുറത്താക്കണം: രാജ് താക്കറെ

കേന്ദ്രസര്‍ക്കാര്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി.

author-image
WebDesk
New Update
Raj Thackeray

മുംബൈ: രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും ഇന്ത്യയില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. നന്ദഡില്‍ തരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ

Advertisment

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു എന്നും അതിന്റെ തെളിവാണ് പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവുമെന്നും രാജ് താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ചൂണ്ടിക്കാണിക്കാന്‍ മോദിക്ക് മറ്റൊരു നേട്ടവുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ആക്രമണം ഉണ്ടായതെന്നും രാജ് താക്കറെ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി. ഇനിയും മോദി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ദിരാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്റുവിനെയും കുറ്റം പറയുകയാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായേയും കര്‍ഷക പ്രശ്നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. ആര്‍ക്കും വോട്ട് തേടിയല്ല ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മോദിയേയും അമിഷായേയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും നിങ്ങള്‍ തുടച്ചു മാറ്റണം,' രാജ് താക്കറെ പറഞ്ഞു.

Advertisment
Narendra Modi Amit Shah Raj Thackeray

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: