കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി – കോണ്‍ഗ്രസ് സഹകരണമുണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ കോണ്‍ഗ്രസ് – ബിജെപി ധാരണയുണ്ടെന്ന സിപിഎം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുല്ലപ്പള്ളി. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറക്കമില്ലാത്ത രാത്രികളാണെന്നും അദ്ദേഹം പറഞ്ഞു.

Read More: കേരളത്തിൽ എൽ ഡി എഫ് 18 സീറ്റുകളിൽ ജയിക്കും: സിപിഎം

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും തോന്ന്യാസത്തിനും എതിരെയുള്ള വികാരമാണ് കോണ്‍ഗ്രസിന് വോട്ടാകുന്നതെന്നും അതില്‍ പിണറായി വിജയനോട് നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പരിഹസിച്ചു. സിപിഎമ്മിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് കോൺഗ്രസിന് കിട്ടി. സിപിഎമ്മിന്റെ ജില്ല നേതാക്കൾ വടകരയിൽ മത്സരിക്കണമെന്ന് തന്നോട് ആവശപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയിലും കൊല്ലത്തും സിപിഎം വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥികൾക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: കേരളത്തിൽ ബിജെപിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്: പ്രധാനമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 20 സീറ്റും യുഡിഎഫിന് ലഭിക്കുമെന്ന് മുല്ലപ്പള്ളി അവകാശപ്പെട്ടു. കേരളത്തിൽ ട്വന്റി ട്വന്റി ഫലമായിരിക്കും ഇത്തവണയെന്നും അദ്ദേഹം അവകാശവാദമുന്നയിച്ചിട്ടുണ്ട്. അതേസമയം, 18 സീറ്റുകൾ വരെ എൽഡിഎഫ് സ്വന്തമാക്കുമെന്നും കോൺഗ്രസ് – ബിജെപി വോട്ട് കച്ചവടം നടന്നിടത്തെല്ലാം ജനങ്ങൾ എൽഡിഎഫിനെ ജയിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെടുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.