Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

‘തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനല്ല’: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിക്കുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ബിജെപിയാണെന്നും രമേശ് ചെന്നിത്തല

mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

വയനാട്: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നു എന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് കെപിസിസി അധ്യക്ഷന്‍ നടത്തിയിരിക്കുന്ന പരാമര്‍ശം.

Read More: ‘എന്നെക്കൊണ്ട് അധികം പറയിക്കരുത് ഐസക്ക്’; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനാണോ എന്ന് ചോദിച്ചാല്‍ അല്ല. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്തേക്ക് പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കാന്‍ താന്‍ പോകുന്നതെന്നും കെപിസിസി അധ്യക്ഷന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ന്യൂനതകള്‍ പരിഹരിച്ച് എത്രയും പെട്ടന്ന് മുന്നോട്ട് പോകാന്‍ സ്ഥാനാര്‍ഥിക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിക്കുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ബിജെപിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുഡിഎഫിന് ഇത്തവണ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Mullappalli ramachandran unsatisfied election campaign congress thiruvanathapuram lok sabha election

Next Story
‘അയ്യന്‍ ശരണം’; ശബരിമല മുഖ്യവിഷയമാക്കി പ്രചാരണം നടത്താന്‍ ബിജെപിOnline Queue Booking System for Sabarimala Darshan,sabarimala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express