Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

‘എല്ലാ നാടകങ്ങളെ കുറിച്ചും ഞാന്‍ പറഞ്ഞിരിക്കും’; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പെയ്ത് മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷന് പോലും രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് സൂചന

Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ്, Congress, കോൺഗ്രസ്, KPCC, കെ.പി.സി.സി. , Election News, തിരഞ്ഞെടുപ്പ് വാർത്തകൾ, ഉമ്മൻചാണ്ടി, Oomman Chandi, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരെ പരോക്ഷ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വൈകിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചിലര്‍ നാടകം കളിക്കുന്നുണ്ടെന്നും അത് താന്‍ പിന്നീട് പറയാമെന്നും മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുല്ലപ്പള്ളി ഇന്ന് മറുപടി നല്‍കിയത്.

Read More: ചുരം കയറാന്‍ രാഹുല്‍; വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും

കാര്യങ്ങള്‍ വ്യക്തമാക്കാറായിട്ടില്ല. സന്ദര്‍ഭം വരുമ്പോള്‍ അത് വ്യക്തമാക്കും. ഞാന്‍ അത് പറഞ്ഞിരിക്കും. എല്ലാ നാടകങ്ങളെ കുറിച്ചും ഞാന്‍ പറയും. ചിലപ്പോള്‍ അത് അപ്രിയ സത്യങ്ങളായിരിക്കും. സത്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതരാകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. ആ സമയത്ത് പറയാതെ നിര്‍വാഹമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സ്ഥാനാര്‍ഥിത്വം തടയുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുല്ലപ്പള്ളിയുടെ ഈ മറുപടി. മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പങ്കിനെ കെപിസിസി അധ്യക്ഷന്‍ നിഷേധിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നലെ നടന്നത് നാടകീയമായാണ്. ഏറെ ദിവസനമായി വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രഖ്യാപനം എന്ന് നടക്കുമെന്ന് വ്യക്തതയുണ്ടായിരുന്നില്ല. സംസ്ഥാന നേതാക്കള്‍ക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെ കൂടി രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ മുല്ലപ്പള്ളി നീരസം പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാന്‍ഡ് എന്ന് പ്രഖ്യാപനം നടത്തുമെന്ന് വ്യക്തമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് തൊട്ടുപിന്നാലെ എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.കെ.ആന്റണി രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. കെപിസിസി അധ്യക്ഷന് പോലും ഇതേ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് സൂചന.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Mullappalli ramachandran kpcc against congress group leaders lok sabha election

Next Story
ചുരം കയറാന്‍ രാഹുല്‍; വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കുംrahul gandhi,രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com