Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തും, സ്ഥാനാർഥി പട്ടിക വരട്ടെ: കെ.സുരേന്ദ്രൻ

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് മനസിലാകുമെന്നും സുരേന്ദ്രൻ

കാസർഗോഡ്: കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തുമെന്ന് കെ.സുരേന്ദ്രൻ. പല പ്രമുഖരും ബിജെപിയിലെത്തും. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് മനസിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

“കോൺഗ്രസിൽ നിന്ന് നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തുന്നത് അതിശയകരമല്ലാത്ത കാര്യമായി മാറി കഴിഞ്ഞു. പ്രമുഖർ അടക്കം നിരവധി പേർ ബിജെപിയിലെത്തും. പിണറായി വിജയൻ സർക്കാരിനെ നേരിടാൻ കോൺഗ്രസിനു സാധിക്കില്ലെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. പിണറായി വിജയനുമായി ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും രഹസ്യ ധാരണയുണ്ട്,” സുരേന്ദ്രൻ കാസർഗോഡ് പറഞ്ഞു.

Read Also: സുരേഷ് ഗോപി ആശുപത്രിയിൽ

നേമത്ത് ബിജെപി തന്നെ ജയിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയനോ ഉമ്മൻചാണ്ടിയോ വന്നാലും കാര്യമില്ലെന്നും സുരേന്ദ്രൻ. കേരളത്തിന് അന്നമൂട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. “മോദി നൽകുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്. പിണറായി വിജയൻ ഒന്നും നൽകുന്നില്ല,” സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നാലേ ബിജെപി പല സീറ്റുകളിലും സ്ഥാനാർഥികളെ തീരുമാനിക്കൂ എന്നാണ് വിവരം. കോൺഗ്രസിൽ നിന്നു രാജിവച്ച് വരുന്ന നേതാക്കളെ സ്ഥാനാർഥിയാക്കാൻ ബിജെപി ആലോചിക്കുന്നു. സ്ഥാനാർഥികളുടെ കാര്യത്തിൽ പല ട്വിസ്റ്റുകളും കാണാമെന്ന് സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പറയുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: More congress leaders will join bjp soon says k surendran

Next Story
നേമത്ത് കുമ്മനം, മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുBJP Candidate List, BJP Candidates Kerala, Kerala Assembly Election 2021, K Surendran, ബിജെപി സ്ഥാനാർഥി പട്ടിക, ബിജെപി സ്ഥാനാർഥി, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
The moderation of comments is automated and not cleared manually by malayalam.indianexpress.com