scorecardresearch

തികഞ്ഞ ആത്മവിശ്വാസത്തില്‍ എന്‍ഡിഎ; മന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്, നേതാക്കള്‍ക്ക് അത്താഴവിരുന്ന്

എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

author-image
WebDesk
New Update
പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍. കേന്ദ്ര മന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്രമോദി വൈകീട്ട് ചര്‍ച്ച നടത്തും. വൈകിട്ട് നാല് മണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

Advertisment

ഭൂരിഭാഗം ഏക്സിറ്റ് പോള്‍ സര്‍വേകളും എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് പ്രവചിച്ചതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് മുന്നണി. എന്നാല്‍ പ്രതിപക്ഷം, സഖ്യ നീക്കം സജീവമാക്കിയ സാഹചര്യത്തില്‍ എന്‍.ഡി.എയും നേരത്തെ ഒരുങ്ങുകയാണ്. വൈകിട്ടത്തെ ചര്‍ച്ചയ്ക്ക് ശേഷം എന്‍ഡിഎ നേതാക്കള്‍ക്ക് അമിത് ഷാ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന്റെ തൊട്ടുപിന്നാലെയാണ് അമിത് ഷാ വിരുന്നൊരുക്കുകയും യോഗം വിളിക്കുകയും ചെയ്തത്. ഡല്‍ഹിയിലെ 'ദി അശോക്' ഹോട്ടലില്‍ വച്ചാണ് അമിത് ഷാ വിരുന്ന് നടത്തുന്നത്. അവിടെ വച്ചായിരിക്കും സഖ്യധാരണകള്‍ ചര്‍ച്ച ചെയ്യുക.

Read More: സഖ്യ ചര്‍ച്ച ശക്തമാക്കി ചന്ദ്രബാബു നായിഡു; സോണിയയും രാഹുലുമായി വീണ്ടും കൂടിക്കാഴ്ച

Advertisment

എക്‌സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം ബിജെപി ഇതര സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായി ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്ന് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം തവണയാണ് നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തി.

ദേശീയ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചന്ദ്രബാബു നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കാനുള്ള ബിജെപി വിരുദ്ധ മുന്നണിയെ കുറിച്ച് രാഹുലും നായിഡുവും ചര്‍ച്ച ചെയ്തു. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ചന്ദ്രബാബു നായിഡു എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും ബിഎസ്പി അധ്യക്ഷ മായാവതിയുമായും കൂടിക്കാഴ്ച നടത്തിയത്.

രാഹുല്‍ ഗാന്ധിയുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ എടുക്കേണ്ട തന്ത്രങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ചകള്‍. ബിജെപിക്കെതിരെ നില്‍ക്കുന്ന ഏതൊരു പാര്‍ട്ടിയേയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നായിഡു വെളളിയാഴ്ച്ച എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ കണ്ടിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയേയും അദ്ദേഹം കണ്ടു.

Amit Shah Bjp Lok Sabha Election 2019 Exit Poll Narendra Modi Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: