Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ മേനക സുരേഷും

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് കോന്നിയിലാണ് പരിഗണിക്കുന്നത്

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ നടി മേനക സുരേഷിന്റെ പേരും. ബിജെപി ഏറെ പ്രതീക്ഷ വയ്‌ക്കുന്ന തിരുവനന്തപുരം സീറ്റിലാണ് മേനകയുടെ പേരും പരിഗണനയിലുള്ളത്. സുരേഷ് ഗോപി, വി.വി.രാജേഷ് എന്നിവരുടെ പേരും തിരുവനന്തപുരത്തെ പട്ടികയിലുണ്ട്. ശോഭ സുരേന്ദ്രന്റെ പേര് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇല്ല.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് കോന്നിയിലാണ് പരിഗണിക്കുന്നത്. നേമത്തെ കോൺഗ്രസ് സ്ഥാനാർഥി ആരാണെന്ന് അറിഞ്ഞ ശേഷമായിരിക്കും ബിജെപി സ്ഥാനാർഥിയെ തീരുമാനിക്കുക. വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, ആറന്മുള, മഞ്ചേശ്വരം, തൃശൂർ എന്നീ സീറ്റുകളിലും കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.

Read Also: ഉമ്മൻചാണ്ടി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി? വമ്പൻ ട്വിസ്റ്റുകൾക്ക് സാധ്യത, പട്ടിക ഇന്ന്

കാട്ടാക്കടയിൽ പി.കെ.കൃഷ്‌ണദാസ്, കോഴിക്കോട് നോർത്തിൽ എം.ടി.രമേശ്, മണലൂരിൽ എ.എൻ.രാധാകൃഷ്‌ണൻ, മലമ്പുഴയിൽ സി.കൃഷ്‌ണകുമാർ, നെടുമങ്ങാട് ജെ.ആർ.പത്മകുമാർ, അരുവിക്കരയിൽ സി.ശിവൻകുട്ടി, പാറശാലയിൽ കരമന ജയൻ, ചാത്തന്നൂരിൽ ഗോപകുമാർ എന്നിവരുടെ പേരാണ് അന്തിമ സാധ്യത പട്ടികയിൽ. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും.

രണ്ട് ദിവസത്തിനുള്ളിൽ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് പോകും. പിന്നീട് കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം ഡൽഹിയിൽ വച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ രാഹുൽ ഗാന്ധിയോ മത്സരിച്ചാലും ബിജെപി ജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Menaka suresh bjp candidature

Next Story
ബാബുവും വേണം, ജോസഫും വേണം; വിശ്വസ്‌തർക്ക് സീറ്റ് ഒപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ ചരടുവലി
The moderation of comments is automated and not cleared manually by malayalam.indianexpress.com