Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ജനപ്രീതിയിൽ പിണറായി തന്നെ ‘മുഖ്യൻ’; ഭരണത്തുടർച്ച പ്രവചിച്ച് മനോരമ ന്യൂസ് സർവെ

കൊച്ചി: കേരളത്തിൽ ഭരണത്തുടർച്ച പ്രവചിച്ച് മനോരമ ന്യൂസ്-വിഎംആർ അഭിപ്രായ സർവെ. സംസ്ഥാനത്തെ 140 സീറ്റുകളിൽ 82 സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവെ പ്രവചിക്കുന്നത്. യുഡിഎഫിന് 54 സീറ്റും എൻഡിഎയ്‌ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്ന് സർവെ പ്രവചിക്കുന്നു. ഒരു സീറ്റിൽ മറ്റുള്ളവർ വിജയിച്ചേക്കാം. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും എൽഡിഎഫ് അധികാരത്തിലെത്താമെന്നാണ് സർവെ പറയുന്നത്. എൽഡിഎഫ് 77 മുതൽ 82 സീറ്റ് വരെ നേടാം. യുഡിഎഫ് 54 മുതൽ 59 വരെ. എൻഡിഎ പൂജ്യം മുതൽ മൂന്ന് […]

കൊച്ചി: കേരളത്തിൽ ഭരണത്തുടർച്ച പ്രവചിച്ച് മനോരമ ന്യൂസ്-വിഎംആർ അഭിപ്രായ സർവെ. സംസ്ഥാനത്തെ 140 സീറ്റുകളിൽ 82 സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവെ പ്രവചിക്കുന്നത്. യുഡിഎഫിന് 54 സീറ്റും എൻഡിഎയ്‌ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്ന് സർവെ പ്രവചിക്കുന്നു. ഒരു സീറ്റിൽ മറ്റുള്ളവർ വിജയിച്ചേക്കാം. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും എൽഡിഎഫ് അധികാരത്തിലെത്താമെന്നാണ് സർവെ പറയുന്നത്. എൽഡിഎഫ് 77 മുതൽ 82 സീറ്റ് വരെ നേടാം. യുഡിഎഫ് 54 മുതൽ 59 വരെ. എൻഡിഎ പൂജ്യം മുതൽ മൂന്ന് സീറ്റ് വരെ എന്നാണ് സർവെ വ്യക്തമാക്കുന്നത്.

വോട്ട് വിഹിതത്തിൽ 43.65 ശതമാനമാണ് എൽഡിഎഫിന് കിട്ടുകയെന്ന് സർവെ പ്രവചിക്കുന്നു. യുഡിഎഫ് വോട്ട് വിഹിതം 37.37 ശതമാനം. എൻഡിഎ 16.46 ശതമാനം വരെ വോട്ട് നേടിയേക്കാമെന്നും സർവെ പ്രവചിക്കുന്നു.

മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകൾ ഇടത്തോട്ടും താൽപര്യം കാണിക്കുന്നതായി സർവെ പ്രവചിക്കുന്നു. യുഡിഎഫ് കുത്തക സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തേക്കാമെന്നാണ് പ്രവചനം. ചില എൽഡിഎഫ് സീറ്റുകൾ യുഡിഎഫും പിടിച്ചെടുക്കുന്നതായി സർവെ പ്രവചിക്കുന്നു.

ജനപ്രീതിയിൽ പിണറായി വിജയൻ തന്നെ ഒന്നാം സ്ഥാനത്ത്. പിണറായി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ 39 ശതമാനം. രണ്ടാം സ്ഥാനത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആരോഗ്യമന്ത്രി കെ.കെ.ശെെലജ മൂന്നാം സ്ഥാനത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലാം സ്ഥാനത്തുമാണ്.

ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയുള്ള ഒരു മാസമാണ് സർവെയ്‌ക്കായി എടുത്തത്. 27,000 സാംപിളുകൾ പരിശോധിച്ചു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Manorama news vmr pre poll survey result

Next Story
ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുംramesh chennithala,എൻഎസ്എസ്,യുഡിഎഫ്,ശബരിമല,യുഡിഎഫ് ഭൂരിപക്ഷം,ചെന്നിത്തല
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express