ഇടത് വലത് സ്ഥാനാര്‍ത്ഥികൾ തമ്മിലുള്ള വാക്ക്പ്പോരുകൾ കൊണ്ട് ഏറെ ശ്രദ്ധേയമായ മണ്ഡലമാണ് ഉടുമ്പൻ ചോല. എൽ ഡി എഫിന്റെ എം എം മാണിയും യുഡിഎഫിന്റെ ഇ എം ആഗസ്തിയും തമ്മിലാണ് കടുത്ത മത്സരം. രണ്ട് പതിറ്റാണ്ടായി എൽഡിഎഫിന്റെ പക്കലുള്ള ഉടുമ്പൻചോല തിരിച്ചുപിടിക്കാൻ കച്ച കെട്ടിയിറങ്ങിയ സ്ഥാനാർത്ഥിയാണ് മുൻ എംഎൽഎയും എഐസിസി അംഗവുമായ ഇഎം ആഗസ്തി. ഉടുമ്പൻ ചോലയിൽ എം എം മാണി വിജയിച്ചാൽ തലമൊട്ടയടിക്കുമെന്നായിരുന്നു ഇ എം ആഗസ്തിയുടെ പന്തയം.
ഉടുമ്പൻ ചോലയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ എം എം മാണി ജയിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ എം എം മണിയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. “ആഗസ്തീ, ദയവായി തല മൊട്ടയടിക്കരുത്” എന്നാണ് മണിയാശാന്റെ പ്രതികരണം.
എംഎം മണിയുടെ വൺ ടൂ ത്രീ പ്രസംഗം ഉൾപ്പടെയുള്ള കാര്യങ്ങൾ ഓർമ്മപ്പെടുത്തി സിപിഎം കശാപ്പുകാരുടെ പാർട്ടിയെന്നാരോപിച്ചായിരുന്നു മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി പ്രചാരണം നടത്തിയത്. എംഎം മണിയേയും സിപിഎമ്മിനേയും കടന്നാക്രമിച്ചുകൊണ്ടുള്ള ഇഎം ആഗസ്തിയുടെ പ്രചാരണം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഇടുക്കി ജില്ലയിൽ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഉടുമ്പൻചോല. ഉടുമ്പന്‍ചോല. കരുണാപുരം, നെടുങ്കണ്ടം, പാമ്പടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഉടുമ്പന്‍ചോല മണ്ഡലം. എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരിക്കുന്നത്.