ചാലക്കുടി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ നടന് ഇന്നസെന്റിനായി വോട്ട് ചോദിക്കാന്‍ മമ്മൂട്ടി എത്തി. ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വേങ്ങോലയില്‍ വച്ച് മമ്മൂട്ടി റോഡ് ഷോയില്‍ പങ്കാളിയായി. ജനങ്ങളോട് വോട്ട് ചോദിക്കാന്‍ മമ്മൂട്ടി കൂടി എത്തിയതോടെ താരപ്രചാരണം കൗതുകമായി. സംവിധായകന് കമലാണ് റോഡ് ഷോയ്ക്ക് ഫ്ളാഗ് ഓഫ് ചെയ്തത്.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനാണ് ചാലക്കുടിയില്‍ ഇന്നസെന്റിന്റെ എതിരാളി. അതേസമയം, എ.എന്‍.രാധാകൃഷ്ണനെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം.
തൃശൂരില എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്കായി ബിജു മോനോന് വോട്ട് ചോദിക്കാനെത്തിയതിനെതിരെ സൈബര്‍ ആക്രമണം നടന്നതിനു പിന്നാലെയാണ് മമ്മൂട്ടി ഇന്നസെന്റിനായി വോട്ട് ചോദിച്ച് റോഡ് ഷോയില്‍ പങ്കാളിയായത്.
Read More: ‘എന്തൊരു വൃത്തികേടാണിത്!’: ബിജു മേനോന് വിഷയത്തില്‍ ക്ഷുഭിതനായി സുരേഷ് ഗോപി
ഇന്നസെന്റ് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയും വിമര്‍ശനങ്ങളുണ്ട്. മമ്മൂട്ടി കമ്യൂണിസ്റ്റായാല്‍ ആരും കുറ്റം പറയില്ല, പരിഹസിക്കില്ല. എന്നാല്‍, സുരേഷ് ഗോപി ബിജെപിയായപ്പോള്‍ എല്ലാവരും കുറ്റം പറയുന്നു എന്ന തരത്തിലാണ് ഫേസ്ബുക്കില്‍ കമന്റുകൾ വരുന്നത്.