/indian-express-malayalam/media/media_files/uploads/2019/04/modi-9.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വക്കീൽ നോട്ടീസ്. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയാണ് മോദിക്ക് നോട്ടീസ് അയച്ചത്. ബംഗാളിലെ റാലിക്കിടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. മമത ബാനർജിയുടെ അനന്തരവനാണ് അഭിഷേക് ബാനർജി.
ബുധനാഴ്ച്ച ഡയമണ്ട് ഹാര്‍ബറില്‍ മോദി നടത്തിയ പ്രസംഗം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് അഭിഷേക് ആരോപിച്ചത്. തന്റെ അനന്തരവന് മത്സരിക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ ബിജെപി കലാപത്തിന് ശ്രമിക്കുകയാണെന്ന് മമത നേരത്തേ ആരോപിച്ചിരുന്നു. ടിഎംസി സ്ഥാനാര്‍ത്ഥി അഭിഷേക് ബാനര്‍ജിയെ ലക്ഷ്യം വെക്കുന്നുവെന്നും മമത ആരോപിച്ചു. മോദി ഡയമണ്ട് ഹാര്‍ബറില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്. ലക്ഷ്യം നേടുന്നതിനായി എന്തു ചെയ്യുന്ന ആളാണ് അദ്ദേഹം. വീണ്ടും മോദി അധികാരത്തിലേറിയാല്‍ രാജ്യത്തിലെ ഏറ്റവും അപകടകാരിയായി മാറും.
എല്ലാ മതക്കാര്‍ക്കും സൗഹാര്‍ദപരമായി ജീവിക്കുന്ന നാടാണ് ബംഗാള്‍. അത് നിലനിര്‍ത്താന്‍ എന്റെ രക്തം നല്‍കാനും ഞാന്‍ തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്ന ബിജെപി വാദത്തെയും മമത രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മമതയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു മോദി അഭിഷേകിനെതിരെ രംഗത്തെത്തിയത്.
'മമതയുടേയും അനന്തരവന്റേയും കീഴില്‍ പീഡന ഭരണം ആണ് നടക്കുന്നത്. എന്നാല്‍ ബിജെപിയെ പിന്തുണച്ച് ജനം അതിന് മറുപടി നല്‍കും. ജനാധിപത്യം ഗൂണ്ടാധിപത്യമാക്കി മമത. ഇവിടെ ജനങ്ങള്‍ നരകത്തിലെന്ന പോലെയാണ് ജീവിക്കുന്നതെന്നും മോദി ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.