സീറ്റുകള്‍ ഒഴിച്ചിടേണ്ടെന്ന് കോണ്‍ഗ്രസിനോട് മായാവതിയും അഖിലേഷ് യാദവും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകള്‍ ഒഴിച്ചിട്ട കോണ്‍ഗ്രസിന്റെ നിലപാടിനെ തളളി മായാവതിയും അഖിലേഷ് യാദവും. എസ്പി-ബിഎസ്പി സഖ്യം ബിജെപിയെ തകര്‍ക്കാന്‍ പര്യാപ്തമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് മായാവതി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും വിധം തെറ്റായ സന്ദേശം നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന വിമര്‍ശനം അഖിലേഷ് യാദവ് ഉന്നയിച്ചു. Read More

പ്രകടന പത്രിക; പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. പുറത്തിറക്കിയാലുടനെ തന്നെ പ്രകടന പത്രികയുടെ ഒരു കോപ്പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. Read More

ബിഡിജെഎസിന് അഞ്ച് സീറ്റ്; തുഷാര്‍ വെളളാപ്പളളിക്ക് തൃശ്ശൂര്‍ സീറ്റ്

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരടക്കം അഞ്ച് സീറ്റില്‍ ബിഡിജെഎസ് മത്സരിക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളിയാണ് തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കുക. ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ തുഷാര്‍ വഴങ്ങുകയായിരുന്നു. Read More

മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയുടെ എതിരാളി സുമലത

ബെംഗളൂരു: മാണ്ഡ്യയില്‍ ജെഡി (എസ്)-കോണ്‍ഗ്രസ് സഖ്യത്തിന് ജയം എളുപ്പമാകില്ലെന്ന് ഉറപ്പായി. മാണ്ഡ്യയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നടിയും അംബരീഷിന്റെ ഭാര്യയുമായ സുമലതയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുമലത മാണ്ഡ്യയില്‍നിന്ന് ജനവിധി തേടുന്നത്. Read More

പത്തനംതിട്ടയില്‍ തന്നെ മത്സരിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപി നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. തൃശൂരോ പത്തനംതിട്ടയോ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. Read More

കാവല്‍ സമ്പന്നര്‍ക്ക് മാത്രം; മോദിയുടെ ‘ഞാനും കാവല്‍ക്കാരന്‍’ പ്രചരണത്തെ പരിഹസിച്ച് പ്രിയങ്ക

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഞാനും കാവല്‍ക്കാരന്‍ ക്യാമ്പയിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണ്പൊത്തുകയാണെന്നും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളേയും നശിപ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ഗംഗാ യാത്രിയ്ക്കിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. എന്തും ചെയ്യാമെന്ന് കരുതുന്ന നാലോ അഞ്ചോ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. Read More

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.