‘പപ്പേട്ടന്റെ വിളി വന്നു, കെട്ടിവെയ്ക്കാനുള്ള പണം എന്റേത്’: പി. രാജീവ്

സിപിഎം സ്ഥാനാര്‍ത്ഥി പി. രാജീവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം നല്‍കാമെന്ന് അറിയിച്ച് പ്രശസ്ത എഴുത്തുകാരന്‍ ടി. പത്മനാഭന്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് രാജീവ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം നല്‍കാമെന്ന് ടി. പത്മനാഭന്‍ തന്നെ ഫോണിലൂടെ വിളിച്ചറിയിച്ചു എന്ന് രാജീവ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. Read More

ശബരിമല: നിലപാടിൽ അയഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന മുൻ നിലപാടിൽ അയഞ്ഞ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. ശബരിമല വിഷയം തിരഞ്ഞെടുപ്പിന് ഉന്നയിക്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും പറഞ്ഞു. Read More

തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം; പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് വഴി കണ്ടെത്തണം: പി.ജെ. ജോസഫ്

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് കോണ്‍ഗ്രസ് മേല്‍ക്കൈ എടുക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളോടാണ് ജോസഫ് ഈ ആവശ്യം ഉന്നയിച്ചത്. കെ.എം. മാണിയുമായും ജോസ് കെ. മാണിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് വഴി കണ്ടത്തണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. Read More

‘ധര്‍മ്മശാസ്താവിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കരുതെന്നേയുള്ളൂ’; ശ്രീധരന്‍ പിള്ള

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രചാരണ ആയുധമാക്കരുതെന്നേ ഉള്ളൂ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗത്തിന് ശേഷം ശ്രീധരൻ പിള്ള പ്രതികരിച്ചു. Read More

ഗാന്ധി സവിധത്തില്‍ നിന്നും പ്രിയങ്കയുടെ ആദ്യ ട്വീറ്റ്

ഈ തിരഞ്ഞെടുപ്പ് കാലത്തെ ആദ്യ പൊതുയോഗ പ്രസംഗത്തിന് പിന്നാലെ ട്വിറ്റെറില്‍ വരവറിയിച്ച് പ്രിയങ്കാ ഗാന്ധി. ഇന്നലെ ഗുജറാത്തിലെ ഗാന്ധി നഗറില്‍ അണികളെ അഭിസംഭോധന ചെയ്തു സംസാരിച്ച ശേഷമാണ് പ്രിയങ്ക ആദ്യമായി ട്വീറ്റ് ചെയ്തത്. Read More

വോട്ടിങ് ശതമാനം ഉയർത്താൻ കൈകോർക്കണം; രാഷ്ട്രീയ പാർട്ടികളോടും സിനിമാ താരങ്ങളോടും അഭ്യർത്ഥിച്ച് നരേന്ദ്ര മോദി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർത്താൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോടും സിനിമാ താരങ്ങളോടും കായിക താരങ്ങളോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദിയുടെ അഭ്യർത്ഥന. രാഹുൽ ഗാന്ധി, മമത ബാനർജി, ശരത് പവാർ, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.കെ.സ്റ്റാലിൻ എന്നിവരെ ടാഗ് ചെയ്താണ് മോദി അഭ്യർത്ഥന നടത്തിയത്. Read More

എ.എം.ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെളളാപ്പളളി നടേശൻ

ആലപ്പുഴയില്‍ എ.എം.ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. കെ.സി.വേണുഗോപാല്‍ വീണ്ടും ആലപ്പുഴയില്‍ മത്സരിച്ചാല്‍ തോറ്റ് തുന്നംപാടുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. Read More

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ