ബസിലും വേണ്ട, സൈറ്റിലും വേണ്ട; സർക്കാർ പരസ്യങ്ങൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ പരസ്യങ്ങൾ നീക്കാൻ ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർമാർക്കാണ് നിർദ്ദേശം നൽകിയത് .പൊതു സ്ഥലങ്ങൾ, ഓഫീസുകൾ, പൊതുവാഹനങ്ങൾ എന്നിവിടങ്ങളിലുള്ള പരസ്യങ്ങളാണ് മാറ്റേണ്ടത്. Read More

വനിത ബിൽ പാസാക്കും; 33 ശതമാനം സംവരണം ഭരണരംഗത്തും തൊഴിൽ മേഖലയിലും ഉറപ്പ് വരുത്തും: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ്​ ചെയ്യാൻ പോകുന്നതെന്ന്​ മാത്രമാണ്​ ജനങ്ങളോട്​ പറയുന്നത്​. സ്വന്തം മനസിലുള്ളത്​ മാത്രമാണ്​ മോദി മൻ കീ ബാത്തിലുടെ വ്യക്​തമാക്കുന്നത്​. സ്വന്തം മൻ കീ ബാത്ത്​ പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ കർത്തവ്യമെന്നും രാഹുൽ കുറ്റപ്പെടുത്തി. കോഴിക്കോട് ബീച്ചിൽ നടക്കുന്ന മഹാജനറാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.Read More

പിജെ ജോസഫിന് ഇടുക്കി സീറ്റ് നൽകി പ്രശ്‌നം പരിഹരിക്കാൻ നീക്കം

കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിങ് ചെ​യ​ർ​മാ​ൻ പി.​ജെ.ജോ​സ​ഫ് ഇടുക്കിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം പരിഹരിക്കാനാണ് പിജെ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കുന്നത്. Read More

ബെഹനോം ഔര്‍ ഭായിയോം: കീഴ്‌വഴക്കങ്ങളെ തിരുത്തി മോദിയുടെ ഗുജറാത്തിൽ പ്രിയങ്കയുടെ വാക്ചാതുരി

എഐസിസി ജനറല്‍ സെക്രട്ടറിയായതിനു ശേഷം ഗുജറാത്തിലെ ആദ്യ റാലിയില്‍ പ്രസംഗത്തിലെ കീഴ്‌വഴക്കങ്ങളെ തിരുത്തിക്കുറിച്ചിക്കുകയാണ് പ്രിയങ്ക ഗാന്ധി. ‘മേരി ബെഹനോം ഔര്‍ മേരെ ഭായിയോം’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. സാധാരണയായി ‘ഭായിയോം ഔര്‍ ബെഹനോം’ എന്നാണ് എല്ലാവരും പറഞ്ഞു വരുന്നത്. ഇതാരും ശ്രദ്ധിച്ചില്ലെന്നാണ് പ്രിയങ്ക കരുതിയത്. എന്നാല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് ഇത് ശ്രദ്ധിച്ചു. Read More

ഇടുക്കി സീറ്റ് കിട്ടിയാൽ കേരള കോൺഗ്രസിലെ തർക്കം തീരുമെന്ന് മാണി വിഭാഗം

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഇടുക്കി സീറ്റ് ലഭിച്ചാൽ കെട്ടടങ്ങുമെന്ന് മാണി വിഭാഗം. ഇടുക്കി സീറ്റ് കൂടി ലഭിച്ചാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ വ്യക്തമാക്കി. Read More

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.