ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; ശ്രീധരന്‍പിള്ളയും മത്സരിച്ചേക്കും

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നാളെ ചര്‍ച്ചകള്‍ നടക്കും. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക. Read More

ബിജെപി ക്ഷണം നിരസിച്ച് സെവാഗ്; ഗംഭീര്‍ മത്സരിക്കാന്‍ സാധ്യത

ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള ക്ഷണം സെവാഗ് നിരസിച്ചതായി ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി നേതാവ് പറയുന്നു. അതേസമയം, സെവാഗിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ഗൗതം ഗംഭീര്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഗൗരവ്വമായി തന്നെ ചിന്തിക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ നിന്നും മത്സരിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.Read More

‘ആരാ ഈ ടോം?’; വടക്കനെ അറിയില്ലെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എ.ഐ.സി.സി. മുന്‍ വക്താവ് ടോം വടക്കനെ തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ആരാണീ ടോം വടക്കന്‍ എന്ന് അറിയില്ലെന്നും എ.ഐ.സി.സി.യുടെ മാധ്യമവിഭാഗത്തില്‍ അങ്ങനൊരാള്‍ ഇപ്പോള്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് ടോം വടക്കനെ പറ്റി ഒരു ധാരണയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ടോം വടക്കന്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന് വിമര്‍ശിച്ചായിരുന്നു ടോം വടക്കന്റെ ബിജെപി പ്രവേശനം.Read More

കെ.വി. തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അന്തിമ തീരുമാനം നാളെ

എറണാകുളം സിറ്റിംഗ് എംപി കെ.വി. തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് കെ.വി. തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് കെ.വി. തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഹൈബി ഈഡന്‍ എംഎല്‍എയുടെ പേരാണ് എറണാകുളത്ത് പരിഗണിക്കുന്നത്. അങ്ങനെയാണെങ്കില്‍ കെ.വി. തോമസ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് സൂചനകളുണ്ട്.Read More

ലീഗ് – എസ്.ഡി.പി.ഐ. രഹസ്യധാരണ മുന്‍പും ഉണ്ടായിട്ടുണ്ട്: മുഖ്യമന്ത്രി

മുസ്ലീം ലീഗ് – എസ്.ഡി.പി.ഐ. കൂടിക്കാഴ്ചയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് നേതാക്കളും എസ്.ഡി.പി.ഐ. നേതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം നടന്നത് രഹസ്യ ധാരണയാണെന്നും മുന്‍പും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം രഹസ്യ ധാരണകളുണ്ടാകാറുണ്ട്. നാല് വോട്ടിന് വേണ്ടി വര്‍ഗീയ നിലപാടിനെ പ്രോത്സാഹിപ്പിക്കുകയാണ് ലീഗ് ചെയ്യുന്നത്. യുഡിഎഫ് ഭരണകാലത്ത് എസ്.ഡി.പി.ഐ.യുടെ കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.Read More

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ