തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവരുമ്പോള്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞ് ഇരു മുന്നണികളും. പി.ജെ.ജോസഫ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നാല്‍ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിക്കൊപ്പം തുടരണോ എന്ന് ജോസഫ് തന്നെ തീരുമാനിക്കട്ടെ. പാര്‍ട്ടി വിട്ടുവരികയാണെങ്കില്‍ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.
വിശദമായ തിരഞ്ഞെടുപ്പ് വാർത്തകൾ
ഏറെ ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തോമസ് ചാഴിക്കാടനെയാണ് കേരളാ കോണ്‍ഗ്രസ് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം കെ.എം.മാണി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായി. സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട പി.ജെ.ജോസഫിനെ പരിഗണിക്കാതെയാണ് തോമസ് ചാഴിക്കാടന് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതിനെതിരെ പി.ജെ.ജോസഫ് രംഗത്തെത്തിയതോടെ തര്‍ക്കം രൂക്ഷമായി.
Read More: കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം.ജോര്‍ജ് രാജിവച്ചു
കേരളാ കോണ്‍ഗ്രസിലേത് ആഭ്യന്തര പ്രശ്‌നമാണെന്നും യുഡിഎഫ് ഇടപെടേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രശ്‌നത്തില്‍ യുഡിഎഫ് ഇടപെടേണ്ട സാഹചര്യം വന്നിട്ടില്ല. അവര്‍ തന്നെ പ്രശ്‌നം തീര്‍ക്കുകയാണ് വേണ്ടത്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Read More: ‘അസാധാരണം, അഭിപ്രായം അവഗണിച്ചു’; തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെ ജോസഫ്
എന്നാല്‍, കേരളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഭിന്നത തുടരുകയാണ്. പി.ജെ.ജോസഫിന് സീറ്റ് നല്‍കാത്തതിലുള്ള അതൃപ്തി മോന്‍സ് ജോസഫ് പരസ്യമാക്കി. ജോസഫിന് സീറ്റ് നിഷേധിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാകെ വിഷമമുണ്ടാക്കിയെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. പി.ജെ.ജോസഫിന് സീറ്റ് നല്‍കാത്തത് ജോസ് കെ.മാണിയുടെ ഇടപെടലാണെന്ന് ടി.യു.കുരുവിള പ്രതികരിച്ചു. തീരുമാനം എല്‍ഡിഎഫുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും കുരുവിള ആഞ്ഞടിച്ചു.
Read More: പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള മത്സരിച്ചേക്കും; സുരേന്ദ്രന് അതൃപ്തി
എല്ലാ വിമര്‍ശനങ്ങളേയും തള്ളിയാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്ത ശേഷമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് ജോസ് കെ.മാണി വിമര്‍ശനങ്ങളോട് പ്രതികരിച്ചു.