Loksabha Election Result 2019: ന്യൂഡല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍. രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ തന്നെ പരാജയപ്പെടുത്തിയാണ് ബിജെപി രണ്ടാം വരവ് ആഘോഷിക്കുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേരില്‍ നിന്നും കാവല്‍ക്കാരന്‍ (ചൗക്കിദാര്‍) എന്ന ഭാഗം എടുത്തുകളയുകയായിരുന്നു.
പേരില്‍ നിന്നും കാവല്‍ക്കാരന്‍ എടുത്തു മാറ്റിയാലും തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി ചൗക്കിദാര്‍ നിലനില്‍ക്കുമെന്ന് മോദി പറയുന്നു. കാവല്‍ക്കാരന്‍ എന്ന ആശയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകേണ്ട സമയമായിരിക്കുകയാണെന്നും മോദി പറഞ്ഞു. തന്നെ പോലെ മറ്റ് നേതാക്കളും ബിജെപി പ്രവര്‍ത്തകരും പേരില്‍ നിന്നും കാവല്‍ക്കാരന്‍ എന്നത് എടുത്ത് മാറ്റണമെന്നും മോദി പറഞ്ഞു.
”കാവല്‍ക്കാരന്‍ എന്ന ആശയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാന്‍ സമയമായിരിക്കുന്നു. ആശയത്തെ കെടാതെ നിലനിര്‍ത്തൂ, ഇന്ത്യയുടെ മേന്മയ്ക്കായി എന്നും പ്രവര്‍ത്തിക്കൂ” മോദി ട്വീറ്റ് ചെയ്തു. തന്റെ ക്യാമ്പയിനിലൂടെ രാജ്യത്ത് കുറഞ്ഞത് ഒരു കോടി ആളുകളെങ്കിലും കാവല്‍ക്കാരായി മാറിയിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം.
Now, the time has come to take the Chowkidar Spirit to the next level.
Keep this spirit alive at every moment and continue working for India’s progress.
The word ‘Chowkidar’ goes from my Twitter name but it remains an integral part of me. Urging you all to do the same too!
— Narendra Modi (@narendramodi) May 23, 2019