കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് കേരള കോൺഗ്രസ് നേതാവ് തോമസ് ചാഴികാടൻ മത്സരിക്കും. തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന പി ജെ ജോസഫിന്റെ ആവശ്യം പാർട്ടി തള്ളി. ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാർട്ടിയും യുഡിഎഫും തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നിന്ന് നേരിടുമെന്ന് തോമസ് ചാഴികാടൻ. ഐക്യജനാധിപത്യ മുന്നണി കോട്ടയത്ത് വലിയ വിജയം സ്വന്തമാക്കുമെന്നും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ തോമസ് ചാഴകാടൻ വ്യക്തമാക്കി.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ്: നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ ജോസഫ്

അതേസമയം ജോസഫ് വിഭാഗം നേതാക്കൾ തൊടുപുഴയിൽ പി ജെ ജോസഫിന്റെ വീട്ടിൽ രഹസ്യ യോഗം ചേരുകയാണ്. മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള ഇടുക്കിയിലെ ജോസഫ് വിഭാഗം നേതാക്കൾ തുടങ്ങിയവരുമായാണ് പിജെ ജോസഫ് വീട്ടില്‍ കൂടിയാലോചനകള്‍ നടത്തുന്നത്.

Also Read: സുരക്ഷിത മണ്ഡലം തന്നെവേണമെന്ന് സുരേന്ദ്രൻ; ബിജെപി സ്ഥാനാർത്ഥി പട്ടികയായില്ല

പകൽ മുഴുവൻ കെ എം മാണിയുടെ വസതിയിൽ ചേർന്ന യോഗത്തിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിരുന്നില്ല. സീറ്റ് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തിനെതിരെ മാണി വിഭാഗം രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത കൂടുതല്‍ പരസ്യമായത്. പി.ജെ ജോസഫിന് പകരം തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മാണി വിഭാഗം നേതാക്കൾ ശക്തമായി ആവശ്യപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.