നടന്നത് കൂടിക്കാഴ്‌ച: രാഷ്ട്രീയം ചര്‍ച്ച ചെയ്‌തില്ലെന്ന് ഇടി മുഹമ്മദ് ബഷീർ

ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടന്നെന്നും രാഷ്ട്രീയവും അതില്‍ ചര്‍ച്ചയായെന്നും എസ്.ഡി.പി.ഐ

മലപ്പുറം: എസ്.ഡി.പി.ഐ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രീയ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. രാഷ്ട്രീയ ചര്‍ച്ച നടന്നെന്ന് എസ്.ഡി.പി.ഐ. പറയുന്നുണ്ടെങ്കില്‍ അത് അവരോട് തന്നെ ചോദിക്കണമെന്നും പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ലീഗിന് പരാജയഭീതിയില്ലെന്നും ലീഗ് സ്ഥാനാര്‍ത്ഥികള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഗസ്റ്റ് ഹൗസിലാണോ രഹസ്യ ചര്‍ച്ച നടക്കുക എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Read More: കുഞ്ഞാലിക്കുട്ടിയും ഇടിയും എസ്ഡിപിഐ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

അതേസമയം, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടന്നെന്നും രാഷ്ട്രീയവും അതില്‍ ചര്‍ച്ചയായെന്നും എസ്.ഡി.പി.ഐ. പ്രതികരിച്ചു. യുഡിഎഫ് നേതാക്കള്‍ ആരും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും എസ്.ഡി.പി.ഐ. പറഞ്ഞു.

എന്നാല്‍, ലീഗ് – എസ്ഡിപിഐ രഹസ്യധാരണയാണ് കൂടിക്കാഴ്ചയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു. ലീഗിന് പരാജയഭീതിയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പി.വി. അനവര്‍ എംഎല്‍എ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, അന്‍വറിന്റെ ആരോപണത്തെ ലീഗും എസ്.ഡി.പി.ഐ.യും ഒരുപോലെ തള്ളികളയുകയായിരുന്നു.

നിലവില്‍ പൊന്നാനിയില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറത്ത് എസ്.ഡി.പി.ഐ.ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍് പൊന്നാനി മണ്ഡലം നിലനിര്‍ത്തണമെങ്കില്‍ എസ്.ഡി.പി.ഐ.യുമായി രഹസ്യധാരണ നടത്തുകയാണ് ലീഗ് ചെയ്യുന്നതെന്നാണ് സിപിഎം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. കഴിഞ്ഞ ദിവസമായിരുന്നു ലീഗ് – എസ്ഡിപിഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Loksabha election 2019 sdpi muslim league udf pk kunhalikutty et muhammed basheer kodiyeri balakrishnan

Next Story
കുഞ്ഞാലിക്കുട്ടിയും ഇടിയും എസ്ഡിപിഐ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com