ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ്. അമേഠിയ്ക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

അതേസമയം, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും രാഹുലിന് ക്ഷണമുണ്ടെന്നും ്അദ്ദേഹം പറഞ്ഞു. എല്ലാ ആവശ്യങ്ങളും മാനിക്കുന്നതായും സുര്‍ജേവാല പറഞ്ഞു. താന്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനം ആയിട്ടില്ലെന്ന് രാഹുല്‍ കേരളത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Read More: ഇതെന്തൊരു കോപ്രായമാണ്? രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലെ അനശ്ചിതത്വത്തെ പരിഹസിച്ച് കോടിയേരി

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യം ചര്‍ച്ച ആയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം നടക്കുന്ന പത്രസമ്മേളനത്തില്‍ തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം വ്യക്തമാക്കിയിട്ടില്ല. അമേഠിയ്ക്കു പുറമേ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ കുറിച്ചു പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചത്. എന്നാല്‍ മറ്റു കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Also Read: വയനാടിനെ കുറിച്ച് മിണ്ടിയില്ല; മറ്റു വിഷയങ്ങളില്‍ പിന്നീട് പ്രതികരിക്കുമെന്ന് രാഹുല്‍

അമേഠിയ്ക്കു പുറമേ വയനാട് ലോക്‌സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് വയനാട്ടില്‍ മത്സരിക്കാനിരുന്ന ടി.സിദ്ദിഖും അറിയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ