കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് എറണാകുളം സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് തീരുമാനത്തില്‍ ദു:ഖമുണ്ടെന്ന് കെവി തോമസ്. എറണാകുളത്ത് കെവി തോമസിന് സീറ്റില്ലെന്നും ഹൈബി ഈഡനായിരിക്കും മത്സരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെവി തോമസിന്റെ പ്രതികരണം.

Read More: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ

തീരുമാനത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും കെവി തോമസ് ചോദിച്ചു. പ്രായമായത് തന്റെ തെറ്റല്ലെന്നും താന്‍ ആകാശത്തു നിന്നും പൊട്ടിവീണതല്ലെന്നും കെവി തോമസ് പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക: മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

തന്നെ കറിവേപ്പിലയാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞ കെവി തോമസ് ഗ്രൂപ്പില്ലാത്തതിനാലാണ് തനിക്ക് സീറ്റ് ലഭിക്കാത്തതെന്നും പറഞ്ഞു. തന്നോട് ചെയ്തത് അനീതിയാണെന്നും തീരുമാനം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.